video
play-sharp-fill

മോഷണം വിമാനത്തിലെത്തി ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് ; മോക്ഷണമുതൽ പണയം വെച്ച് വിനോദ സഞ്ചാരം; ഒടുവിൽ തെളിവുകൾ ബാക്കി വയ്ക്കാതെ മടക്കം ; അന്തര്‍ സംസ്ഥാന കള്ളൻ തിരുവനന്തപുരത്ത് പിടിയില്‍

മോഷണം വിമാനത്തിലെത്തി ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് ; മോക്ഷണമുതൽ പണയം വെച്ച് വിനോദ സഞ്ചാരം; ഒടുവിൽ തെളിവുകൾ ബാക്കി വയ്ക്കാതെ മടക്കം ; അന്തര്‍ സംസ്ഥാന കള്ളൻ തിരുവനന്തപുരത്ത് പിടിയില്‍

Spread the love

 സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിമാനത്തിലെത്തി ഓട്ടോ റിക്ഷയില്‍ കറങ്ങി മോഷണം നടത്തി വിമാനത്തില്‍ മടങ്ങുന്ന അന്തര്‍ സംസ്ഥാന കള്ളൻ തിരുവനന്തപുരത്ത് പിടിയില്‍.

തെലങ്കാന സ്വദേശി ഉമാപ്രസാദിനെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്ത് നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. തെലങ്കാനയില്‍ പൊലീസ് സ്റ്റേഷനില്‍ പാര്‍ട്‌ടൈം ജോലിക്കാരനാണ് ഇയാള്‍. മോഷണം നടത്തിയ ശേഷം തെളിവുകളൊന്നും ബാക്കി വെക്കാതെ വിമാനത്തില്‍ തന്നെ മടങ്ങുന്നതാണ് ഇയാളുടെ രീതി.

ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരത്ത് ഓട്ടോറിക്ഷയില്‍ കറങ്ങി നടന്നാണ് ഇയാള്‍ മോഷണം നടത്തിയിട്ടുള്ളത്.

മെയ് മാസത്തില്‍ തലസ്ഥാനത്ത് വന്ന ഇയാള്‍ നിരവധി സ്ഥലങ്ങള്‍ കണ്ടുവെച്ചിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തി. സ്വര്‍ണമടക്കം മോഷ്ടിച്ച്‌ പണയം വെച്ചാണ് ഇയാള്‍ പണമുണ്ടാക്കിയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.