പുരാവസ്തുവകുപ്പിന്റെ അവഗണനയുടെ ഫലമാണ് വെന്നിമല ക്ഷേത്ര കവർച്ചയ്ക്ക് ഇടയാക്കിയത്: എൻ .ഹരി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:- കൊറോണക്കാലത്ത് സർക്കാർ ,ക്ഷേത്രങ്ങൾക്ക് മതിയായ സംരക്ഷണം നൽകാത്തതിന്റെ തെളിവാണ് വെന്നിമല ക്ഷേത്ര കവർച്ച.കേരളത്തിന്റെ ചരിത്രരേഖയിൽ സ്ഥാനം പിടിക്കുകയും, പുരാവസ്തു വകുപ്പ് ഏറ്റെടുക്കുകയും ചെയ്ത ക്ഷേത്രമാണ് വെന്നിമല ശ്രീരാമലക്ഷ്മണ സ്വാമി ക്ഷേത്രം.

പുരാവസ്തു വകുപ്പിന്റെ അനാസ്ഥകാരണം ചുറ്റമ്പലത്തിന്റെ പലഭാഗങ്ങളും കഴിഞ്ഞ വർഷ കാലത്ത് ജീർണ്ണിച്ച് നിലംപൊത്തിയിരിക്കുകയാണ്. ഭക്തജനങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ ജീർണോദ്ധാരണ പ്രവർത്തനം നടത്തണമെങ്കിൽ അതിന് പുരാവസ്തുവകുപ്പിന്റെ അനുമതി വേണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്ര ഭാഗങ്ങൾ തകർന്നു കിടക്കുന്നതും ക്ഷേത്രത്തിന് രാത്രികാലങ്ങളിൽ മതിയായ കാവലില്ലാത്തതുമാണ് കവർച്ചയ്ക്ക് സഹായകമായത്. മുൻപും ഈ ക്ഷേത്രത്തിൽ കവർച്ച നടന്നിട്ടുണ്ട്.ആയിരകണക്കിന് വർഷം പഴക്കമുള്ള ക്ഷേത്രം സംരക്ഷിക്കുവാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കുകയും, പ്രദേശത്ത് രാത്രികാല പോലീസ് പട്രോളിംഗ് ഏർപ്പെടുത്തുകയും വേണം.

മറ്റ് കവർച്ചകളിലെ പ്രതികളെ അന്വേഷിക്കുന്ന രീതിയിൽ പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങരുത്.1 അന്വേഷണം ഉർജ്ജിതപ്പെടുത്തണം. മഹാമാരി സമയത്ത് ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്ന സമയത്ത് ഇത്തരം സമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം നിർത്തിയില്ലെങ്കിൽ, ഇതോടൊപ്പം കോവിഡ് രോഗവും വ്യാപകമാകും.

ക്ഷേത്രം സന്ദർശിച്ചു കൊണ്ട് എൻ ഹരി സൂചിപ്പിച്ചു.ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രജേഷ് നട്ടാശ്ശേരി, രവിന്ദ്രനാഥ് വാകത്താനം, പി.എസ് ശിവരാജൻ, പ്രശാന്ത് പയ്യപ്പാടി പ്രവീൺ പുതുപ്പള്ളി എന്നിവരും എൻ .ഹരിയോടൊപ്പം കവർച്ചനടന്ന ക്ഷേത്രം സന്ദർശിച്ചു.