video
play-sharp-fill

കുട്ടിക്കാനത്ത്‌ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന്‌ പാചക വാതക സിലണ്ടറുകള്‍ മോഷണം ; പ്രതികളെ അതി സാഹസികമായി പിടികൂടി മുണ്ടക്കയം പോലീസ്‌

കുട്ടിക്കാനത്ത്‌ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന്‌ പാചക വാതക സിലണ്ടറുകള്‍ മോഷണം ; പ്രതികളെ അതി സാഹസികമായി പിടികൂടി മുണ്ടക്കയം പോലീസ്‌

Spread the love

പീരുമേട്‌: കുട്ടിക്കാനത്ത്‌ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍നിന്ന്‌ പാചക വാതക സിലണ്ടറുകള്‍ മോഷ്‌ടിച്ചുകടന്ന അഞ്ചുപേര്‍ പിടിയില്‍.

നെടുംകുന്നം മഞ്ഞ കുന്നേല്‍ അഖില്‍ എം. ഷാജി (24), അനന്തു എം. ഷാജി(22), കങ്ങഴ മരുതോലിക്കന്‍ മിഥുന്‍ റജി (21), കങ്ങഴ പുത്തന്‍പുരക്കല്‍ ജിബിന്‍ മാത്യു (23), കങ്ങഴ പാറക്കല്‍ ഷെബിന്‍ (18) എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌. കോട്ടയം കടയനിക്കാട്‌ ഉണ്ണികുട്ടന്‍ (26), കങ്ങഴ ഇടയപ്പാറ ഷിബിന്‍ (22) എന്നിവര്‍ ഓടി രക്ഷപ്പെട്ടു.

ചൊവ്വാഴ്‌ച രാത്രി 12ന്‌ പെരുവന്താനം പോലീസ്‌ നടത്തിയ പരിശോധയിലാണ്‌ അമിത വേഗതയിലെത്തിയ പിക്കപ്പ്‌ നിര്‍ത്താതെ പോയത്‌. വാഹനത്തിന്റെ നമ്ബര്‍ പ്ലേറ്റ്‌ മണ്ണ്‌ ഉപയോഗിച്ച്‌ മറച്ചിരുന്നു. തുടര്‍ന്ന്‌ മുണ്ടക്കയം പോലിസിനെ വിവരം അറിയിച്ചു. എന്നാല്‍ ഇവരെയും വെട്ടിച്ച്‌ പിക്കപ്പ്‌ കടന്നു കളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈവേ പോലിസിനെ വിവരം അറിയിക്കുകയും കാഞ്ഞിരപള്ളി സെന്റ്‌. ഡോമിനിക്‌സ് കോളജിന്‌ മുമ്ബില്‍ ടോറസ്‌ ലോറി റോഡിന്‌ കുറുകെ ഇട്ട്‌ പിക്കപ്പ്‌ വാനും അഞ്ചുപേരെയും പിന്തുടര്‍ന്ന്‌ വന്ന പെരുവന്താനം- മുണ്ടക്കയം പോലിസ്‌ കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു.

കുട്ടിക്കാനത്ത്‌ പ്രവര്‍ത്തിക്കുന്ന റൈസ്‌ ബൗള്‍ ഹോട്ടലിന്റെ സേ്‌റ്റാറില്‍ നിന്നാണ്‌ ഇവര്‍ അഞ്ച്‌ പാചക വാതക സിലണ്ടറുകള്‍ മോഷ്‌ടിച്ചത്‌. കൂടാതെ പള്ളിക്കുന്ന്‌ ഭാഗത്തു നിന്ന്‌ ഒരു പശുവിനെ മോഷ്‌ടിക്കാനും ശ്രമം നടന്നു. ഇവരുടെ പിക്കപ്പ്‌ വാനില്‍ നിന്ന്‌ ഒരു ബൈക്ക്‌ കണ്ടെടുത്തിട്ടുണ്ട്‌. ഇതും മോഷ്‌ടിച്ചതാണന്ന്‌ പ്രാഥമിക വിവരം. പ്രതികളെ പോലീസ്‌ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു.