കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു; യുവതി മോഷ്ടിച്ചത് പത്തുലക്ഷം രൂപ വിലയുള്ള 24 ലാപ്ടോപ്പുകൾ

Spread the love

 

ബംഗളൂരു:  കോവിഡ് കാലത്ത് ജോലി നഷ്ട്ടമായി, മോഷണം പതിവാക്കിയ ഐ.ടി ജീവനക്കാരി അറസ്റ്റിൽ.10ലക്ഷം  വില വരുന്ന 24 ലാപ്ടോപ്പുകളാണ് യുവതി മോഷ്ടിച്ചത്.

video
play-sharp-fill

ജസ്സി അഗർവാളാണ് (26) വരുമാനമാർഗം കണ്ടെത്തുന്നതിനായി ലാപ്ടോപ്പുകൾ മോഷ്ടിച്ച് വിൽക്കാൻ ആരംഭിച്ചത്.

ഐ ടി ജീവനക്കാരിയായ ജസ്റ്റി നോയിഡയിൽ നിന്ന് ബാഗ്ലൂ ളുരിലേക്ക് ജോലി അന്വേഷിച്ച് വന്നതാണ്. കോവിഡ് വന്നതോടു കൂടി ജോലി നഷ്ടപ്പെട്ടു. തുടർന്ന് ജീവിക്കാൻ വേറെ മാർഗം ഇല്ലാതെതിനെ തുടർന്ന് ലാപ്ടോപ്പ് മോഷണം ആരംഭിച്ചു. ചാർജ് ചെയ്യാൻ വെച്ച ലാപ്പുകളാണ്  കൂടുതലായും മോഷ്ടിച്ചിരുന്നത്. മോഷ്ടിച്ച ശേഷം ലാപ്പുകൾ കരിച്ചന്തയിൽ കൊണ്ട് വിൽക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ ഉടമസ്ഥതയിലുള്ള പേയിങ് ഗെസ്റ്റ് താമസസ്ഥലത്തുനിന്ന് നിരവധി ലാപ്ടോപ്പുകൾ നഷ്ടപ്പെട്ടതായി ബെംഗളുരുവിലെ ഒരു പിജി ഉടമ നൽകിയ പരാതിയെ തുടർന്നാണ് ഇവർ പിടിയിലായത്. സി സി ടി വി. ദൃശ്യങ്ങൾ ഉൾപ്പെട പോലീസ് കണ്ടെടുത്ത്   ജസ്സിയെ മാർച്ച് 24-ന് അറസ്റ്റ് ചെയ്തു.