video
play-sharp-fill
മിണ്ടിയാൽ കൊന്നു കളയും ..! എന്തിനും തുനിഞ്ഞിറങ്ങിയ രണ്ടു പെണ്ണുങ്ങൾ അടങ്ങിയ സംഘം വീട്ടമ്മയെ കെട്ടിയിട്ട് ലക്ഷങ്ങളുടെ സ്വർണം കവർന്നു

മിണ്ടിയാൽ കൊന്നു കളയും ..! എന്തിനും തുനിഞ്ഞിറങ്ങിയ രണ്ടു പെണ്ണുങ്ങൾ അടങ്ങിയ സംഘം വീട്ടമ്മയെ കെട്ടിയിട്ട് ലക്ഷങ്ങളുടെ സ്വർണം കവർന്നു

തേർഡ് ഐ ബ്യൂറോ

കൊച്ചി: എന്തിനും പോന്ന പെണ്ണുങ്ങൾ അടങ്ങിയ സംഘം , മാരകായുധങ്ങളുമായി എത്തി വീട്ടമ്മയെ വീട്ടമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ട് ആക്രമിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. വാടകയ്ക്ക് വീട് നോക്കാൻ എന്ന പേരിൽ എത്തിയ സംഘമാണ് കവർച്ച നടത്തിയത്.

കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍ . ചേര്‍ത്തല പാണാവള്ളി പുതുവില്‍നികത്തു വീട്ടില്‍ അശ്വതി (27), നോര്‍ത്ത് പറവൂര്‍ കാട്ടിക്കളം അന്താരകുളം വീട്ടില്‍ ഇന്ദു (32), തിരുവനന്തപുരം പേട്ടവയലില്‍ വീട്ടില്‍ കണ്ണന്‍ (21), വടുതല അരൂക്കുറ്റി വേലിപ്പറമ്പ് വീട്ടില്‍ ബിലാല്‍ (25) എന്നിവരാണു എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ അഞ്ചാം തീയതി വൈകുന്നേരം നാല് മണിയോടെ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനടുത്തു മൊണാസ്ട്രി റോഡില്‍ വാടകയ്ക്കു വീടു കാണിക്കാമെന്നറിയിച്ചു വീട്ടമ്മയെ സംഘം വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മയെ പ്രതികള്‍ മുറി കാണിക്കാമെന്ന് പറഞ്ഞ് വീടിനുള്ളില്‍ വിളിച്ചു കയറ്റി പൂട്ടിയിടുകയായിരുന്നു.

തുടര്‍ന്ന് ശാരീരികമായി ഉപദ്രവിക്കുകയും, സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയുമായിരുന്നു. ഒന്നര പവന്റെ മാല, അര പവന്റെ കമ്മല്‍, അരപ്പവന്റെ മോതിരം തുടങ്ങിയവയാണ് പ്രതികള്‍ കൈക്കലാക്കിയത്. കൂടാതെ സംഭവം പോലീസില്‍ അറിയിച്ചാല്‍ കൊന്ന് കളയുമെന്ന് സംഘം വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.സംഭവത്തിനു പിന്നാലെ വീട്ടമ്മ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കണ്ണാടിക്കാടു വീടു വാടകയ്ക്ക് എടുത്ത് ഒളിച്ചു താമസിക്കുകയാണെന്ന് മനനസിലായി. തുടര്‍ന്ന് സെന്‍ട്രല്‍ പോലീസ് ഇവിടെ എത്തി പ്രതികളെ അറസ്റ്റ് ചെയ്തു. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ പൂച്ചാക്കലില്‍ ഉള്ള ഒരു പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചതായും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.