play-sharp-fill
കോട്ടയം മെഡിക്കൽ കോളേജിൽ പാമ്പാടി സ്വദേശിയെ തടഞ്ഞുനിർത്തി 15,000 രൂപയും എടിഎം കാർഡും തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് തൃക്കൊടിത്താനം, തെങ്ങണ സ്വദേശികൾ

കോട്ടയം മെഡിക്കൽ കോളേജിൽ പാമ്പാടി സ്വദേശിയെ തടഞ്ഞുനിർത്തി 15,000 രൂപയും എടിഎം കാർഡും തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് തൃക്കൊടിത്താനം, തെങ്ങണ സ്വദേശികൾ

സ്വന്തം ലേഖകൻ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം അമര ഭാഗത്ത് ഒറപ്പാക്കുഴി വീട്ടിൽ അനന്തു ഷാജി (24), തെങ്ങണ മാടപ്പള്ളി ഇല്ലിമൂട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അമൃത്.എ (28) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് ഇന്നലെ വൈകുന്നേരം 3 മണിയോടുകൂടി കോട്ടയം മെഡിക്കൽ കോളേജ് ഗൈനക്കോളജി വാർഡ് പാർക്കിംഗ് ഗ്രൗണ്ടിന്റെ മുൻവശം റോഡിലൂടെ നടന്നുപോയ പാമ്പാടി സ്വദേശിയെ തടഞ്ഞുനിർത്തി ഇയാളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന 15,000 രൂപയും എ.ടി.എം കാർഡും തട്ടിയെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. അനന്തു ഷാജിക്ക് ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, കീഴ് വായ്പൂർ, കോയിപ്രം തുടങ്ങിയ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി.കെ, എസ്.ഐ സുധി.കെ.സത്യപാലൻ, ജയൻ പി.സി, മനോജ്, സി.പി.ഓ മാരായ സതീഷ് കുമാർ, അജോ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.