പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം ; അലമാരയിൽ സൂക്ഷിച്ച പത്തുപവന്‍ സ്വര്‍ണ്ണവും പണവും കവർന്നു

Spread the love

കൊല്ലം : അരിപ്പയിൽ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം. അരിപ്പ കൈലാസത്തില്‍ ബിജുവിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്.

video
play-sharp-fill

വാതിൽ കുത്തി തുറന്ന് അകത്ത് പ്രവേശിച്ച മോഷ്ടാക്കള്‍ വീട്ടിലെ അലമാരകള്‍ തകർക്കുകയും, പത്തുപവന്‍ സ്വര്‍ണ്ണവും പണവും കവരുകയും ചെയ്തു. രാവിലെ പത്തുമണിയോടെ ബിജുവും കുടുംബവും മടത്തറയിലെ ബന്ധുവീട്ടില്‍ പോയി ഉച്ചയോടെ തിരികെയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

ചിതറ പൊലീസ് എത്തി വീട്ടിലും പരിസരത്തും പരിശോധന നടത്തി. കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ച നടത്തിയതെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കവർച്ചയ്ക്ക് പിന്നില്‍ ഒന്നിലധികം പേർ ഉണ്ടോ എന്നും സംശയിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച്‌ പൊലീസ് അന്വേഷണം തുടരുകയാണ്.