വ്യാഴം, വെള്ളി ദിവസങ്ങളിൽ ട്രെയിൻ കയറി കേരളത്തിലെത്തും; സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം; പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന പ്രതി ഒടുവിൽ പൊലീസിന്റെ വലയിൽ

Spread the love

പാലക്കാട്: പാലക്കാട് പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന പ്രതി പിടിയിൽ. കർണാടക സ്വദേശി മുഹസിൻ മുബാറക്ക് ആണ് പിടിയിലായത്.

video
play-sharp-fill

വ്യാഴം, വെള്ളി ദിവസങ്ങളിൽ കർണാടകയിൽ നിന്ന് ട്രെയിൻ കയറി കേരളത്തിലെത്തി മോഷണം നടത്തിയിരുന്ന പ്രതിയാണ് വലയിലായത്. ഇക്കഴിഞ്ഞ ഡിസംബറിൽ പാലക്കാട് മഞ്ഞക്കുളം പള്ളിയിൽ നടന്ന മോഷണ കേസിലാണ് മുഹസിൻ മുബാറക്ക് അറസ്റ്റിലായത്.

എസ് ഐ ഐശ്വര്യയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതിയെ പിടികൂടിയത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴം, വെള്ളി ദിവസങ്ങളിൽ ട്രെയിനിൽ കേരളത്തിലെത്തി മോഷണം നടത്തിയിരുന്ന പ്രതിയെ വെള്ളിയാഴ്ച തന്നെ വലവിരിച്ചാണ് അന്വേഷണ സംഘം പിടികൂടിയത്.