അഭിഭാഷകയുടെ വീട്ടിൽ വൻ കവർച്ച നടത്തിയ മോഷ്ടാവ് കർണാടകയിൽ പിടിയിൽ

Spread the love

കാസർകോട്: കുമ്പളയിലെ അഭിഭാഷകയുടെ വീട്ടിൽ വൻ കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ. ജനുവരി18ന് അഭിഭാഷകയും കുടുംബവും ക്ഷേത്ര ഉത്സവത്തിന് പോയപ്പോഴായിരുന്നു സംഭവം.

video
play-sharp-fill

കർണാടക സ്വദേശി ഇബ്രാഹിം ആണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നാണ് മഞ്ചേശ്വരം പോലീസ് ഇയാളെ പിടികൂടിയത്. ഇയാള്‍ 25 ഓളം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

നായ്ക്കാപ്പ് സ്വദേശി അഡ്വ. ചൈത്രയുടെ വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരകളില്‍ സൂക്ഷിച്ചിരുന്ന 29 പവന്‍ സ്വര്‍ണം, കാല്‍ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങള്‍, 5000 രൂപ എന്നിവ കവരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group