പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ട ശേഷം മോഷണം; പണവും സ്വർണവും കവർന്ന് കടന്നുകളഞ്ഞ പ്രതികൾ കസബ പൊലീസ് പിടിയിൽ

പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ട ശേഷം മോഷണം; പണവും സ്വർണവും കവർന്ന് കടന്നുകളഞ്ഞ പ്രതികൾ കസബ പൊലീസ് പിടിയിൽ

സ്വന്തം ലേഖിക

കൽമണ്ഡപം: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ട ശേഷം അലമാര കുത്തിത്തുറന്ന് 57 പവന്റെ സ്വർണാഭരണവും ഒന്നര ലക്ഷം രൂപയും കവർന്ന കേസ്സിൽ പ്രധാനികൾ കസബ പോലീസിൻ്റെ പിടിയിൽ.

പാലക്കാട് പുതുനഗരം മാങ്ങോട് രാമകൃഷ്ണൻ മകൻ വിമൽകുമാർ( 40), മാങ്ങോട് ലക്ഷം വീട് ബഷീറുദ്ധീൻ( 32), പുതുനഗരം മൂത്ത വീട്ടിൽ നിലാവർണിസ മകൻ തൗഫീക്ക്( 24) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൽമണ്ഡപം പ്രതിഭാനഗറിൽ അൻസാരിയുടെ ഭാര്യ ഷെഫീനയാണ് ആക്രമണത്തിനിരയായത്. വീട്ടിൽ ഷെഫീന തനിച്ചായിരുന്നു. മുൻവശത്തു പൂട്ടിയിട്ട വാതിൽ തുറന്ന് അകത്തു കയറിയ സംഘം ഷെഫീനയെ കത്തികാട്ടി ഭീഷണിപ്പെടുത്തി തുണി വായിൽ തിരുകി കയറുകൊണ്ടു ബന്ധിച്ചു.

തുടർന്നു മുറിക്കുള്ളിൽ കയറി അലമാര തകർത്തു ആഭരണങ്ങളും പണവുമായി വീട്ടിലെ ബൈക്കുമായി പുറത്തിറങ്ങിയ പ്രതികൾ നൂറു മീറ്റർ അകലെ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ കയറി പോവുകയായിരുന്നു.

കവർച്ച ചെയ്ത സ്വർണ്ണം 18,55,000/- രൂപയ്ക്ക് കോയമ്പത്തൂരിലുളള സേട്ടുവിന് വിറ്റതായി പ്രതികൾ സമ്മതിച്ചു.
ഒരു മാസം മുൻപ് തന്നെ പരാതിക്കാരന്റെ മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ തൗഫീക്ക് ബഷീറുദ്ധീനുമായും വിമൽ കുമാർ മറ്റ് പ്രതികളുമായും മോഷണം ആസൂത്രണം ചെയ്തുവരികയായിരിന്നു.

വീടും പരിസരവും നന്നായി അറിയുന്ന തൗഫീക്ക് മറ്റ് പ്രതികൾക്ക് എല്ലാ കാര്യങ്ങളും വിശദീകരിച്ച് നൽകിയിരിന്നു. പിടിക്കപ്പെടാതിരിക്കാൻ പ്രതികൾ പലരീതിയിലുള്ള മുന്നൊരുക്കങ്ങളും നടത്തിയിരിന്നു.

പ്രാരംഭ ഘട്ടത്തിൽ യാതൊരു തെളിവും ഇല്ലാതിരുന്ന കേസ്സിൽ സിസിടിവി കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയമായ രീതിയിലുളള അന്വേഷണമാണ് കേസിൽ തുമ്പുണ്ടാക്കാൻ കഴിഞ്ഞത്.

ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, പാലക്കാട് എ എസ് പി ഷാഹുൽ ഹമീദ് എ എന്നിവരുടെ മേൽനോട്ടത്തിൽ കസബ പോലീസ് ഇൻസ്പെക്ടർ രാജീവ് എൻ എസിൻ്റെ നിർദ്ദേശാനുസരണം കസബ പോലീസ് സബ് ഇൻസ്പെക്ടർമാരായ രാജേഷ് സി കെ, രംഗനാഥൻ, ജലീൽ ,രമേഷ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശിവാനന്ദൻ, നിഷാദ്, രാജീദ്, , എസ്സിപിഒ രതീഷ് , മാർട്ടിൻ ,സിവിൽ പോലീസ് ഓഫീസർ ജയപ്രകാശ്, രഘു , മുവാദ് , അനീഷ്, സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കണ്ടെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.