വീടിന്റെ ഓട് പൊളിച്ച് അകത്തു കയറി അലമാര കുത്തി തുറന്ന് മോഷണം; 50,000 രൂപയും വീട്ടില്‍ സ്ഥാപിച്ചിരുന്ന അഞ്ച് സിസിടിവി ക്യാമറകളും കവർന്ന കേസിൽ പ്രതി പിടിയിൽ

Spread the love

മലപ്പുറം: വീടിന്റെ ഓട് പൊളിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍.

video
play-sharp-fill

കീഴാറ്റൂര്‍ ആറ്റുമല കോളനിയിലെ ചാമിയുടെ മകന്‍ സുജേഷിനെയാണ് മേലാറ്റൂര്‍ പൊലീസ് പിടികൂടിയത്.

കീഴാറ്റൂര്‍ ആലിക്കപറമ്പിലെ വീട്ടില്‍ ഓട് പൊളിച്ച് അകത്തു കയറുകയും അലമാര കുത്തി തുറന്ന് 50,000 രൂപയും വീട്ടില്‍ സ്ഥാപിച്ചിരുന്ന അഞ്ച് സിസിടിവി കാമറകളും പ്രതി മോഷ്ടിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ അവ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരുടെ സഹായത്തോടുകൂടിയും നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു.