
ചെന്നൈ: ദോഷം തീർക്കാമെന്നു വിശ്വസിപ്പിച്ച് മയക്കി ബിസിനസുകാരനിൽനിന്ന് 10 പവനോളം സ്വർണം കവർന്നു. രണ്ടംഗ സംഘത്തിനായി പൊലീസ് അന്വേഷണം ശക്തമാക്കി.
മിന്റ് സ്ട്രീറ്റിലെ ക്ഷേത്രത്തിൽ രാത്രി ദർശനം നടത്തി മടങ്ങുകയായിരുന്നു ദീപക് ജെയിൻ. വീട്ടിലേക്കു പോകുന്ന വഴിയിൽ ഇദ്ദേഹത്തെ തടഞ്ഞുനിർത്തിയ തട്ടിപ്പുകാർ ദോഷം തീരാൻ മന്ത്രം ചൊല്ലണമെന്ന് ആവശ്യപ്പെട്ടു.
പൂർണ ഫലം ലഭിക്കണമെങ്കിൽ ആഭരണങ്ങൾ അഴിച്ചു മാറ്റണമെന്നു നിർദേശിച്ചു. ഇതേത്തുടർന്നു 10 പവനോളം തൂക്കമുള്ള സ്വർണാഭരണങ്ങൾ അഴിച്ച് ബാഗിലിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോധരഹിതനായി വീണ ദീപകിൽ നിന്ന് തട്ടിപ്പുകാർ സ്വർണം കവർന്ന് കടന്നുകളയുകയായിരുന്നു. ഇതര ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.



