
മറയൂർ: കൂടവയലില്‍ കമുകിൻതോപ്പില്‍നിന്ന് അടയ്ക്ക മോഷ്ടിച്ച രണ്ടു യുവാക്കൾ പിടികൂടി. മറയൂർ നാഗർ പള്ളം സ്വദേശി രാജ (37), തിരുനെല്‍വേലി ഇടയ്ക്കല്‍ യാദവർ സൗത്ത് സ്ട്രീറ്റ് സ്വദേശി സെയ്ദ് സദ്ദാം ഹുസൈൻ (23) എന്നിവരാണ് പിടിയിലായത്.
ജനുവരി നാലിന് കൂടവയല്‍ ആരോണ്‍ തമ്ബി രാജിന്റെ കൃഷിയിടത്തില്‍നിന്ന് 120 കിലോ അടയ്ക്ക ചാക്കില്‍ക്കെട്ടി കടത്തുന്നതു കണ്ട് ആരോണ്‍ പിൻതുടർന്നെങ്കിലും ചാക്കുപേക്ഷിച്ച് രണ്ടുപേർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. രാജയെ പിടികൂടിയെങ്കിലും സെയ്ദ് ഓടിരക്ഷപ്പെട്ടു.
മറയൂർ പോലീസില്‍ വിവരമറിയിച്ച് പ്രതിയെ കൈമാറി. മറയൂർ പോലീസ് കേസ് രജിസ്റ്റർചെയ്തു. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച സെയ്ദ് ചാണകക്കുഴിയില്‍ വീണു. ഇവിടെനിന്ന് പിടികൂടുകയായിരുന്നു. രാജ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group