video
play-sharp-fill

യുവാവിനെ വഴിയരികിൽ തടഞ്ഞുനിർത്തി മോഷണം..! 25000 രൂപയോളം കവർന്നു; ആർപ്പൂക്കര സ്വദേശി പിടിയിൽ

യുവാവിനെ വഴിയരികിൽ തടഞ്ഞുനിർത്തി മോഷണം..! 25000 രൂപയോളം കവർന്നു; ആർപ്പൂക്കര സ്വദേശി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

ഗാന്ധിനഗർ : വഴിയരികിൽ യുവാവിനെ തടഞ്ഞുനിർത്തി പണം കവർന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി തെക്കേപ്പുരക്കൽ വീട്ടിൽ വിശ്വനാഥൻ മകൻ മെയ്മോൻ (41) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി 8 മണിയോടുകൂടി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപമുള്ള ബസ്കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന അതിരമ്പുഴ സ്വദേശിയായ യുവാവിനെ മോട്ടോർസൈക്കിളിൽ എത്തിയ മെയ്‌മോനും സുഹൃത്തും ചേർന്ന് ദേഹോപദ്രവം ഏൽപ്പിക്കുകയും, യുവാവിന്റെ പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 24800 രൂപാ ബലമായി പിടിച്ചുപറിച്ച് കൊണ്ട് കടന്നു കളയുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിന്റെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളിലൊരാളായ മെയ്മാനെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് ഗാന്ധിനഗർ സ്റ്റേഷനിൽ വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മറ്റ് പ്രതിക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായി പോലീസ് പറഞ്ഞു.

ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി കെ, എസ്.ഐ സുധി കെ സത്യപാൽ, സി.പി.ഓ മാരായ പ്രവീനോ പി.വി, ഷാമോൻ, അനീഷ് വി.കെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.