കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞു ; പ്രതിയെ പിടികൂടി റെയിൽ വേ പോലീസ്

Spread the love

കോട്ടയം : റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രക്കാരൻ്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു കളഞ്ഞ അന്യ സംസ്ഥാനക്കാരൻ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ഹരിവൻസ് (37) ആണ് പിടിയിലായത്.

ശനിയാഴ്ച കോട്ടയം റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപത്ത് വെച്ച് കുമരകം സ്വദേശിയുടെ ഇരുപതിനായിരം രൂപ വില വരുന്ന മൊബൈൽ ഫോൺ ഇയാൾ മോഷ്ടിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിൽ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സ്റ്റേഷൻ പരിസരത്ത് വച്ച് പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.