play-sharp-fill
ജോലിക്ക് നിന്നിരുന്ന വീട്ടിൽ നിന്നും സ്വർണ്ണവും പണവും മോഷ്ടിച്ചു; തമ്പലക്കാട് സ്വദേശിനി കാഞ്ഞിരപ്പള്ളി പോലീസിൻ്റെ പിടിയിൽ

ജോലിക്ക് നിന്നിരുന്ന വീട്ടിൽ നിന്നും സ്വർണ്ണവും പണവും മോഷ്ടിച്ചു; തമ്പലക്കാട് സ്വദേശിനി കാഞ്ഞിരപ്പള്ളി പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം: സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.


തമ്പലക്കാട് വടക്കേശേരിൽ വീട്ടിൽ തങ്കപ്പൻ എന്നയാളുടെ ഭാര്യ ഉഷാ തങ്കപ്പൻ (55) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ വീട്ടുജോലിക്ക് നിന്നിരുന്ന പുതിയാപറമ്പിൽ മാത്യു എന്നയാളുടെ വീട്ടിൽ നിന്നും സ്വർണ്ണവും, പണവും മോഷ്ടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്യുവും കുടുംബവും ഹോസ്പിറ്റലിൽ പോകുന്ന സമയം നോക്കിയാണ് ഇവർ വിവിധ സമയങ്ങളിലായി മോഷണം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം ഹോസ്പിറ്റലില്‍ പോയ സമയത്ത് കൂടുതൽ പണവും സ്വർണവും നഷ്ടമായതിനെ തുടർന്ന് മാത്യു പോലീസിൽ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, വീട്ടിലെ ജോലിക്കാരിയായ ഉഷയെ ചോദ്യം ചെയ്തതിൽ നിന്നും ഇവർ പലപ്പോഴായി വീട്ടിൽ നിന്നും പണവും, സ്വർണവും എടുത്തതായി പോലീസ് കണ്ടെത്തി.

സ്വർണ്ണം ഇവർ വില്പന നടത്തിയ സ്ഥലത്തു നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി എസ്.എച്ച്. ഓ ഷിന്റോ പി.കുര്യൻ, എസ്.ഐമാരായ അരുൺ തോമസ്, ബിനോയ്, എ.എസ്.ഐ സാനി എലിസബത്ത് പോൾ,സി.പി.ഓ മാരായ റോഷ്ന, സീന എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു,