ചിങ്ങവനം, കുറിച്ചി ഭാഗത്ത് പലയിടങ്ങളിലായി മോഷണം; സ്റ്റേഷനറി കടയുടെ പൂട്ട് പൊളിച്ച് സാധനങ്ങൾ മോഷ്ടിച്ചു; നിരവധി മോഷണ കേസുകളിലെ പ്രതികളായ ചങ്ങനാശ്ശേരി സ്വദേശികൾ അറസ്റ്റിൽ

Spread the love

കോട്ടയം: ചിങ്ങവനത്ത് മോഷണക്കേസ് പ്രതികൾ അറസ്റ്റിൽ.

ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ രാത്രിയും വെളുപ്പിനുമായി രണ്ടു മോഷണങ്ങൾ നടത്തിയ ചങ്ങനാശ്ശേരി ചീരഞ്ചിറ പാറച്ചിറ വീട്ടിൽ ഗോപാലൻ മകൻ അഭിലാഷ് ഗോപാലൻ (44), ചങ്ങനാശ്ശേരി ചെത്തിപ്പുഴ പാറച്ചിറ വീട്ടിൽ ജോസഫ് ജോൺ മകൻ ജോമോൻ ജോസഫ് (29) എന്നീ പ്രതികളെ ചിങ്ങവനം പോലീസ് ഇൻസ്പെക്ടർ അനിൽ കുമാർ വി എസ്സും സംഘവും ഇന്നേ ദിവസം അറസ്റ്റ് ചെയ്തു.

മലകുന്നം, അഞ്ചൽക്കുറ്റി ഭാഗത്തുളള കുളത്തുങ്കൽ വീടിന്റെ ഷെഡ്ഡിൽ വെച്ചിരുന്ന HERO കമ്പനി നിർമ്മിതമായ PASSION PRO മോട്ടർസൈക്കിൾ മോഷ്ടിച സംഭവത്തിലും, കുറച്ചി വില്ലേജിൽ മലകുന്നം അഞ്ചൽകുറ്റി ഭാഗത്തുള്ള കുന്നേപറമ്പിൽ വീടിന്‍റെ സമീപത്ത് പ്രവർത്തിച്ചുവരുന്ന ബാബു സ്റ്റോഴ്സ് എന്ന സ്റ്റേഷനറി കടയുടെ ഷട്ടറിന്‍റെ പൂട്ട് പൊളിച്ച് കടയക്കുള്ളിൽ ഉണ്ടായിരുന്ന സ്റ്റേഷനറി സാധനങ്ങൾ മോഷ്ടിച്ചു കൊണ്ടുപോകുന്നതിനുള്ള ശ്രമം നടത്തിയ സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിങ്ങവനം ഐ പി എസ് എച്ച് ഒ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തുരുത്തി മിഷൻപള്ളി ഭാഗത്ത് സംശയാസ്പദമായി കാണപ്പെട്ട ജോമോൻ ജോസഫിനെ ചോദ്യം ചെയ്തതിൽ അയാൾ വാഹന മോഷണ കേസുകൾ ഉൾപ്പെടെ നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്നു മനസ്സിലാവുകയും മോഷണം നടന്ന വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ആളുടെ രൂപവുമായി ജോമോന് സാദൃശ്യം തോന്നുകയും ചെയ്തതിനാൽ ജോമോനെ വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു.

കൂടെയുണ്ടായിരുന്ന ആൾ ജോമോന്റെ ബന്ധുവും നിരവധി മോഷണക്കേസിലെ പ്രതിയുമായ അഭിലാഷ് ഗോപാലൻ ആണ് എന്നത് ചോദ്യം ചെയ്യലിൽ നിന്നും അറിഞ്ഞതിനെ തുടർന്ന് അഭിലാഷിനു വേണ്ടി നടത്തിയ അന്വേഷണത്തിൽ ചീരഞ്ചിറ ഭാഗത്ത് വെച്ച് പോലീസ് സംഘം ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒന്നാം പ്രതിയായ അഭിലാഷ് പല ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 22 ഓളം മോഷണക്കേസുകളിൽ പ്രതിയാണ്. രണ്ടാം പ്രതി ജോമോന് എതിരെ 12 ഓളം കേസുകൾ നിലവിലുണ്ട്.
ചിങ്ങവനം പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് ജില്ലയിൽ നടന്ന രണ്ടു മോഷണ കേസ്സുകളിൽ 24 മണിക്കൂറിനുളളിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.