തിരുവനന്തപുരം: അട്ടക്കുളങ്ങര മണക്കാട് റോഡില്‍ എ.ടി.എം കൗണ്ടർ തകർത്ത് മോഷണത്തിന് ശ്രമിച്ച പ്രതി അറസ്റ്റില്‍.
മണക്കാട് കുര്യാത്തി സ്വദേശി കൃഷ്ണകുമാറാണ് ഫോർട്ട് പൊലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. എ.ടി.എം തകർക്കാൻ ശ്രമിക്കുന്നതിനിടെ ആളുകള്‍ കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്.ഐ അരുണ്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ സ്റ്റാൻലി ജോണ്‍, സി.പി.ഒ ശ്രീജിത്ത്, പ്രകാശ്, ഷൈബു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.