മോഷണ കേസിൽ ജയിലിൽ നിന്ന് ഇറങ്ങി വീണ്ടും മോഷണം ; മൊബൈൽ ടവറിൻ്റെ ലക്ഷങ്ങൾ വിലയുള്ള റൗട്ടറും ബാറ്ററിയും മോഷ്ടിച്ചയാളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്

Spread the love

പാലക്കാട് :  കിണാശേരിയിൽ  മൊബൈൽ ടവറിൻ്റെ ലക്ഷങ്ങൾ വിലയുള്ള റൗട്ടറും ബാറ്ററിയും മോഷ്ടിച്ചയാൾ പോലീസിന്റെ പിടിയിൽ.

പുള്ളോട് തേനൂർ മങ്കര സ്വദേശി സത്യരാജ് എന്ന എഞ്ചിനീയർ സത്യൻ ( 35 )ആണ് അറസ്റ്റിലായിരിക്കുന്നത്.

കിണാശേരി വാക്കാട് പ്രവർത്തിക്കുന്ന ജിയോ മൊബൈൽ ടവറിൻ്റെ കോൾ നിയന്ത്രിക്കുന്ന റൗട്ടറാണ് ഇയാൾ മോഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ടൗൺ സൗത്ത് പോലീസ് ആണ് മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടി കൂടിയത്.

വർഷങ്ങൾക്ക് മുമ്പ് മൊബൈൽ ടവറിൻ്റെ ടെക്നിക്കൽ വർക്കറായി ജോലി ചെയ്തിരുന്ന ഇയാൾ ആ പരിചയം ഉപയോഗിച്ചാണ് ഇപ്പോൾ മോഷണം നടത്തുന്നത്.

പല കമ്പനികളുടെയും വിലപിടിപ്പുള്ള ബേറ്ററി, റൗട്ടർ, കേബിൾ തുടങ്ങിയവ മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി. മൂന്ന് മാസം മുമ്പ് മങ്കര പോലീസ് സ്റ്റേഷനിൽ സമാനരീതിയിലുള്ള കേസിൽ പിടിയിലായി ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമാണ് പുതിയ കളവിനെത്തിയത്.

മോഷ്ടിച്ച റൗട്ടറിന് ഒന്നര ലക്ഷം രൂപയാണ് വില. അനധികൃതമായി പ്രവർത്തിക്കുന്ന സ്ക്രാപ്പ് കടകളിൽ നിസാര വിലക്ക് വിൽക്കുകയാണ്. വിൽപ്പന നടത്തിയ കടയിൽ നിന്നും മറ്റൊരു മൊബൈൽ ടവറിൻ്റെ ഒരു ലക്ഷം രൂപ വിലവരുന്ന രണ്ട് ബാറ്ററി കുഴൽമന്ദം പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള കുത്തനൂരിൽ നിന്നും എടുത്തതും കണ്ടെത്തി. സത്യരാജ് കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാലക്കാട് എ എസ് പി രാജേഷ്കുമാറിൻ്റെ നിർദേശ പ്രകാരം ടൗൺ സൗത്ത് ഇൻസ്പെക്ടർ വിപിൻകുമാർ. എസ്, എസ് ഐ മാരായ മഹേഷ്കുമാർ. എം , ഹേമലത. വി, എഎസ് ഐ സജി,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്.TR, ശശികുമാർ, പ്രസാദ്.കെസി,രാജീദ്. ആർ ,നൗഫൽ വിപിൽ ദാസ് എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.