video
play-sharp-fill
തൃക്കൊടിത്താനത്ത് പള്ളിയിൽ വൻ കവർച്ച: വൈദികരെ പൂട്ടിയിട്ട്  സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ നിന്നു കവർന്നത് രണ്ടു ലക്ഷത്തോളം രൂപ; പൂട്ടിയിട്ടത് നാലു വൈദികരെ; അന്വേഷണത്തിനായി പൊലീസ് സംഘം എത്തി: നഷ്ടമായ തുക എത്രയെന്ന് വെളിപ്പെടുത്താൻ മടിച്ച് പള്ളിയും വൈദികരും

തൃക്കൊടിത്താനത്ത് പള്ളിയിൽ വൻ കവർച്ച: വൈദികരെ പൂട്ടിയിട്ട് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ നിന്നു കവർന്നത് രണ്ടു ലക്ഷത്തോളം രൂപ; പൂട്ടിയിട്ടത് നാലു വൈദികരെ; അന്വേഷണത്തിനായി പൊലീസ് സംഘം എത്തി: നഷ്ടമായ തുക എത്രയെന്ന് വെളിപ്പെടുത്താൻ മടിച്ച് പള്ളിയും വൈദികരും

സ്വന്തം ലേഖകൻ

ചങ്ങനാശേരി: തൃക്കൊടിത്താനത്ത് വൈദികരെ പൂട്ടിയിട്ട് പള്ളിയിൽ വൻ കവർച്ച. നാലു വൈദികരെയാണ് പള്ളിയുടെ ഓഫിസ് മുറിയിൽ പൂട്ടിയിട്ട് മോഷ്ടാവ് പണവുമായി കവർന്നത്്. രണ്ടു ലക്ഷത്തോളം രൂപ നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, നഷ്ടമായ തുക എത്രയുണ്ടെന്നു കൃത്യമായി വ്യക്തമാക്കാൻ പള്ളി അധികൃതർ ഇനിയും തയ്യാറായിട്ടില്ല. തുക വ്യക്തമാക്കാത്തതിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണ് സൂചന.
വ്യാഴാഴ്ച അർധരാത്രിയ്ക്ക് ശേഷമായിരുന്നു സംഭവങ്ങളെന്നാണ് സൂചന. പള്ളിയുടെ ഓഫിസ് മുറിയ്ക്ക് സമീപത്തെ മേൽക്കൂരയ്ക്കു താഴെയുള്ള ഗ്രിൽ തകർത്ത് ഇതിലൂടെയാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. തുടർന്ന് ഈ ഭാഗത്തെ പിവിസി പൈപ്പിലൂടെ പിടിച്ച്, അകത്ത് പ്രവേശിച്ചു. തുടർന്ന് പള്ളിയിലെ നാലു വൈദികരും കിടക്കുന്ന മുറി പുറത്തു നിന്നും പൂട്ടി. തുടർന്ന് പ്രതി മോഷണം നടത്തുകയായിരുന്നു. വൈദികർ ഇരിക്കുന്ന ടേബിളിൽ നിന്നും താക്കോൽ എടുത്ത ശേഷം എല്ലാ അലമാരകളും, മേശകളും തുറന്നു. തുടർന്ന് ഇവയെല്ലാം പരിശോധിച്ച ശേഷം ആവശ്യമുള്ളത് എടുത്ത് പ്രതി സ്ഥലം വിട്ുകയായിരുന്നു. 
രാവിലെ മുറിയ്ക്കുള്ളിൽ നിന്നും പുറത്തിറങ്ങാനാവാതെ വന്ന വൈദികർ വിവരം കപ്യാർ അടക്കമുള്ള പള്ളിയിലെ ആളുകളെ അറിയിച്ചു. ഇവർ എത്തി മുറി തുറന്നാണ് വൈദികരെ പുറത്തിറക്കിയത്. മുറിയ്ക്കുള്ളിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് സാധനങ്ങൾ മോഷണം പോയിട്ടുണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ, മോഷണം പോയ തുക എത്രയാണെന്ന് വ്യക്തമാക്കാൻ പള്ളി അധികൃതർ ഇനിയും തയ്യാറായിട്ടില്ല. സംഭവത്തിനു പിന്നിൽ ദുരൂഹത വർധിക്കുന്നത് ഇതുമൂലമാണ്. മോഷണം പോയ പണത്തിന്റെ ഉറവിടം കാണിക്കേണ്ടി വരുമെന്നതിനാലാണ് കണക്ക് കൃത്യമായി പുറത്ത് വിടാൻ അധികൃതർ തയ്യാറാകാത്തതെന്നാണ് ലഭിക്കുന്ന സൂചന.