സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ ബിവറേജസ് ഔട്ട്ലറ്റ് കുത്തി തുറന്ന് 50,000 രൂപയുടെ വിദേശ മദ്യം കവര്‍ന്നു. ബിവറേജസില്‍ സൂക്ഷിച്ചിരുന്ന 31 കുപ്പി വിദേശ മദ്യമാണ് മോഷണം പോയിരിക്കുന്നത്. ഔട്ട്‌ലെറ്റ് മാനേജറുടെ ക്യാബിന് സമീപത്ത് സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികളാണ് സംഘം മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. മദ്യം മോഷ്ടിച്ചതിന് പുറമേ ഔട്ട്‌ലെറ്റിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണും മോഷണം പോയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ആണ് സംഭവം. ബിവറേജ് ഔട്ട്‌ലെറ്റിലേക്കുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച ശേഷം പൂട്ട് കൂട്ടുകുത്തിത്തുറന്ന് ഗ്രില്‍ വളച്ച് അകത്തു കടന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ബിവറേജസിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ ഇവിടെയുണ്ടായിരുന്ന സുരക്ഷാ ക്യാമറകളില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നില്ല

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ തന്നെ മോഷണം നടന്ന വിവരം ബീവറേജസ് ജീവനക്കാര്‍ അറിഞ്ഞിരുന്നുവെങ്കിലും മദ്യക്കുപ്പികള്‍ മോഷണം പോയിട്ടില്ല എന്ന നിഗമനത്തിലായിരുന്നു. വൈകുന്നേരത്തോടെ സ്റ്റോക്ക് പരിശോധന പൂര്‍ത്തിയാക്കിയപ്പോഴാണ് 31 കുപ്പി മദ്യം മോഷണം പോയതായി മനസിലാക്കുന്നത്.
ഔട്ട്‌ലറ്റിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാക്കിയെങ്കിലും ലോഡ്ജില്‍ സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ ക്യാമറകള്‍ പരിശോധിച്ചതില്‍ മൂന്ന് അംഗ സംഘമാണ് മോഷണത്തിന് പിന്നില്‍ എന്ന് പൊലീസ് കണ്ടെത്തി. ഇവര്‍ കസ്റ്റഡിയിലാണെന്നാണ് റിപ്പോര്‍ട്ട്.