സ്വന്തം ലേഖകൻ
നേമം: പ്രാവച്ചമ്പലത്തെ കെ.ടി.ഡി.സിയുടെ ബിയര്‍ പാര്‍ലറില്‍ മോഷണം നടത്തിയതുള്‍പ്പെടെ നിരവധി കേസിലെ പ്രതികള്‍ അറസ്റ്റില്‍.
ശാസ്തമംഗലം മരുതംകുഴി കൃഷ്ണനഗര്‍ ടി.സി 7/746 ചൈതന്യ ഹൗസ് സ്വദേശിയും ഇപ്പോള്‍ പള്ളിച്ചല്‍ പ്രാവച്ചമ്ബലം ജംഗ്ഷന് സമീപം ഔഷധി ഭവനില്‍ താമസിക്കുന്ന അച്ചു, രണ്ടാംപ്രതി പ്രായപൂര്‍ത്തിയാകാത്ത 17 വയസുള്ള കുട്ടിയുമാണ് നേമം പൊലീസിന്റെ പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏപ്രിൽ19 നും 24 നും ബിയര്‍ പാര്‍ലറില്‍ നിന്ന് ബിയറുകളും ഡ്രീംസ് സിസ്റ്റംസ് എന്ന സ്ഥാപത്തില്‍ നിന്ന് പണവും കവര്‍ന്ന കേസിലെ പ്രതികളാണിവര്‍. മുഖംമൂടി ധരിച്ചിരുന്നതിനാല്‍ പ്രതികളെ തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഫോര്‍ട്ട് എ.സിയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടീം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തിയതില്‍ ബിയര്‍ പാര്‍ലറിന്റെ സമീപമുള്ളവരാണ് പ്രതികളെന്ന് നിഗമനത്തിലെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
നേമം എസ്.എച്ച്.ഒ രഗീഷ്, എസ്.ഐമാരായ വിപിന്‍, പ്രസാദ്, വിജയന്‍, എ.എസ്.ഐമാരായ അജിത് കുമാര്‍, ശ്രീകുമാര്‍, സി.പി.ഒമാരായ ഗിരി,രാജശേഖര്‍,ഉണ്ണികൃഷ്ണന്‍,സാജന്‍,ലതീഷ്, സജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.