
കടയ്ക്കാവൂര്‍ : തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ വീട്ടില്‍ നിന്ന് പ്രമാണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍.
കടയ്ക്കാവൂര്‍ പെരുംകുളം പോസ്റ്റ് ഓഫീസിന് സമീപം മെഹറുന്നിസ മന്‍സില്‍ അളപ്പ് നിഷാദ് എന്നുവിളിക്കുന്ന അന്‍വര്‍ (43) ആണ് അറസ്റ്റിലായത്.
ഒരാഴ്ച മുമ്ബായിരുന്നു കേസിന്നാസ്പദമായ സംഭവം. മെഡിക്കല്‍കോളജ് സ്റ്റേഷന്‍ പരിധിയില്‍ മുറിഞ്ഞപാലം കലാകൗമുദി റോഡിനു സമീപം താമസിക്കുന്ന ഡോ. ഫസറുദ്ദീന്‍റെ വീട്ടിലായിരുന്നു മോഷണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട് കുത്തിപ്പൊളിച്ച് അകത്തുകയറിയ പ്രതി വിലകൂടിയ പ്രമാണങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും അന്വേഷണത്തിന് സഹായകമായി.
സൈബര്‍ സിറ്റി എസിപി പി.നിയാസിന്‍റെ നിര്‍ദേശപ്രകാരം മെഡിക്കല്‍കോളജ് സിഐ ബി.എം ഷാഫി, എസ്‌ഐ പി.എല്‍.വിഷ്ണു, സിപിഒമാരായ രതീഷ്‌കുമാര്‍, ഷമീര്‍, ഷൈജു, ഹോംഗാര്‍ഡ് ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉള്ളൂര്‍ ജംഗ്ഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.