video
play-sharp-fill

“ഇരന്നു തിന്നുന്നവനെ തുരന്ന് തിന്നുന്നവൻ”..!! ഭിക്ഷക്കാരന്റെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ; പണം ഒളിപ്പിച്ചത് കോഴിക്കൂട്ടിൽ..!!

“ഇരന്നു തിന്നുന്നവനെ തുരന്ന് തിന്നുന്നവൻ”..!! ഭിക്ഷക്കാരന്റെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ; പണം ഒളിപ്പിച്ചത് കോഴിക്കൂട്ടിൽ..!!

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കരുനാഗപ്പള്ളിയിൽ ഭിക്ഷക്കാരന്റെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ പൊലീസ് പിടിയിൽ. ചവറ സ്വദേശി മണിലാലിനെയാണ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കരുനാഗപ്പള്ളിയിൽ ഭിക്ഷാടനം നടത്തിവന്ന സുകുമാരൻ നായർ എന്നയാളുടെ പണം ആണ് മോഷണം പോയത്. ഒരു മാസം മുൻപാണ് സംഭവം നടന്നത്. രാത്രിയിൽ പ്രദേശത്തുള്ള ഒരു ക്ഷേത്രത്തിന്റെ മണ്ഡപത്തിലാണ് ഇയാൾ ഉറങ്ങിയിരുന്നത്. ക്ഷേത്രത്തിന് സമീപമുള്ള ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഇദ്ദേഹവുമായി പരിചയത്തിലായി. തുടർന്ന്, സുകുമാരൻ നായർ ഭാണ്ടത്തിലാണ് പണം സൂക്ഷിച്ചതെന്ന് മനസിലാക്കിയ പ്രതി മോഷണം നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം മോഷണം പോയതറിഞ്ഞ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ സുകുമാരൻ നായരെ പൊലീസ് സ്റ്റേഷനിലെത്തിച്ചു പരാതി നൽകി. ഒരു മാസത്തോളം പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മണി ലാലാണ് പ്രതിയെന്ന് കണ്ടെത്തിയത്. പിന്നാലെ ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ കോഴിക്കൂട്ടിൽ ഒളിപ്പിച്ചു വെച്ചിരുന്ന രണ്ടേകാൽ ലക്ഷം രൂപ കണ്ടെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags :