
ബസിനുള്ളിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ചു രക്ഷപെടാൻ ശ്രമം ; തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി ; ചോദ്യം ചെയ്തതിൽ നിന്ന് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബസിനുള്ളിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ചു രക്ഷപെടാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. തമിഴ്നാട് മധുര സോളവന വില്ലേജിൽ ഡോർ നമ്പർ 5-ൽ സുബ്രഹ്മണിയുടെ മകൾ ഭഗവതി (37) യെ യാണ് നാട്ടുകാർ പിടികൂടിയത്.
വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ സംഗീത ബസ്സിനുള്ളിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ബസ്സിലെ യാത്രക്കാരിയായ വെഞ്ഞാറമൂട് സ്വദേശിനിയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് ഭഗവതി പൊട്ടിച്ചെടുത്ത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് തിരക്കുള്ള ബസിൽ കയറി സ്വർണഭാരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും തട്ടിയെടുക്കുന്ന സംഘത്തിൽ നിരവധി സ്ത്രീകളും കുട്ടികളും ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ റിമാന്‍റ് ചെയ്തു.