കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പെണ്‍കുട്ടിയുടെ പേഴ്സും, പൈസയും മോഷ്ടിച്ച യുവാവ് പിടിയിൽ; പെൺകുട്ടിയുടെ ബഹളത്തെ തുടർന്ന് നാട്ടുകാർ പിടികൂടിയ പ്രതിയെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു

Spread the love

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് പെണ്‍കുട്ടിയുടെ പേഴ്സും, പൈസയും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട ചാത്തൻകേരി ഭാഗത്ത് കന്യാകോണിൽ വീട്ടിൽ ജോഷിമോൻ കെ.എസ് (33) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്നലെ വൈകിട്ട് 4:30 മണിയോടുകൂടി കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ്റ്റാൻഡിൽ വച്ച് ബസ്സിൽ കയറുകയായിരുന്ന പെണ്‍കുട്ടിയുടെ ഷോൾഡർ ബാഗിൽ നിന്നും പേഴ്സ് തട്ടിയെടുത്ത് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഇയാളെ പിടികൂടി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും, കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. പ്രസാദ് അബ്രഹാം വർഗീസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജോഷിമോന് പുളിക്കീഴ് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.