ആളില്ലാത്ത വീട്ടിൽ കയറി ശുദ്ധജല കണക്ഷന്റെ മീറ്ററുകൾ മോഷ്ടിച്ചു ; പ്രതികൾ പോലീസിന്റെ പിടിയിൽ

Spread the love

കൊല്ലം : ആളില്ലാത്ത വീട്ടില്‍ കയറി ശുദ്ധജല കണക്ഷന്റെ മീറ്റര്‍ മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റിൽ. കണ്ണനല്ലൂര്‍ തടത്തില്‍ വീട്ടില്‍ സിറാജുദീന്‍(63), കണ്ണനല്ലൂര്‍ വയലില്‍ പുത്തന്‍വീട്ടില്‍ നാസര്‍(44) എന്നിവരാണ് പിടിയിലായത്.

ആക്രി സാധനങ്ങള്‍ എടുക്കാൻ എന്ന വ്യാജേനയാണ് ഇവർ വീടുകളില്‍ എത്തിയിരുന്നത്. തുടർന്ന് വീട്ടില്‍ ആളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മീറ്റർ മോഷ്ടിച്ച്‌ കടന്നുകളയലാണ് രീതി.

വെളിനല്ലൂര്‍ സുരേഷ് ഭവനില്‍ സുരേഷ് കുമാറിന്‍റെ വീട്ടിലെ വാട്ടര്‍മീറ്റർ മോഷണത്തിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവർ മീറ്റര്‍ മോഷ്ടിച്ച്‌ ചാക്കില്‍ ആക്കി വാഹനം ഓടിച്ചു പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സുരേഷിന്‍റെ മകന് സംശയംതോന്നിയതോടെ വാര്‍ഡ് മെമ്ബറെ വിവരം അറിയിച്ചു. പിന്നാലെ വാഹനം തടഞ്ഞുനിർത്തിയ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.