കണ്ണൂര്‍: അംഗനവാടിയില്‍ കയറി കഞ്ഞിവച്ച് കഴിച്ച് മോഷണം നടത്തല്‍ പതിവാക്കിയ പ്രതി പിടിയില്‍. മട്ടന്നൂര്‍ മണ്ണൂര്‍ സ്വദേശി ബിജേഷ് ആണ് പിടിയിലായത്.
ജില്ലയിലെ വിവിധ അംഗനവാടിവാടിയില്‍ ഇയാള്‍ ഇത്തരത്തില്‍ മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. അംഗനവാടിവാടിയില്‍ കയറി കഞ്ഞിവച്ച് കുടിച്ച ശേഷം കിടന്നുറങ്ങി പോകുമ്പോള്‍ മോഷണം നടത്തുകയുമാണ് കള്ളന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം സിറ്റിയിലെ ഒരു അംഗണവാടിയില്‍ കയറി ഇയാള്‍ മോഷണം നടത്തിയിരുന്നു. അതിന് പിന്നാലെ അവിടുത്തെ ബഞ്ച് ഉള്‍പ്പടെയുള്ള വസ്തുക്കള്‍ അടിച്ചുപൊട്ടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു