രാത്രികാല വാഹന പരിശോധനയ്ക്കിടെ മോഷ്ടിച്ച ഓട്ടോറിക്ഷയുമായി തിരുവാർപ്പ് സ്വദേശി പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: നിരവധി വാഹന മോഷണ കേസിലെ പ്രതി പിടിയിൽ.

തിരുവാർപ്പ് സ്വാമിയാർ മഠം ഭാഗത്ത് അഭിലാഷ് ഭവനിൽ മോഹനൻ മകൻ അഭിലാഷ് (42) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രാത്രികാല വാഹന പരിശോധന നടത്തുന്നതിനിടയിലാണ് മോഷ്ടിച്ച ഓട്ടോറിക്ഷയുമായി ഇയാളെ പിടികൂടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ സംക്രാന്തി സ്വദേശിയുടെ ഓട്ടോറിക്ഷയാണ് മോഷ്ടിച്ചത്. പ്രതിക്ക് കോട്ടയം ജില്ലയിൽ കുമരകം, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകൾക്ക് പുറമേ കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലും നിരവധി മോഷണ കേസുകൾ നിലവിലുണ്ട്. എഎസ്ഐ റോയി, സി പി ഒ ബിജു സത്യപാൽ, ഡ്രൈവർ പ്രഭാത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഗാന്ധിനഗർ എസ്.എച്ച്.ഓ ഷിജി കെ, എസ് ഐ സിജു സൈമൺ, സിവിൽ പോലീസ് ഓഫീസർ ആയ ജോജി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.