video
play-sharp-fill

അജ്ഞാത സ്ത്രീയുടെ പെയിൻ്റടി; മോഷണശ്രമമെന്ന് സംശയം; മരങ്ങളിൽ മഞ്ഞയും ചുവപ്പും ചേർന്നുള്ള അടയാളങ്ങൾ;നാട്ടുകാർ ഭീതിയിൽ

അജ്ഞാത സ്ത്രീയുടെ പെയിൻ്റടി; മോഷണശ്രമമെന്ന് സംശയം; മരങ്ങളിൽ മഞ്ഞയും ചുവപ്പും ചേർന്നുള്ള അടയാളങ്ങൾ;നാട്ടുകാർ ഭീതിയിൽ

Spread the love

സ്വന്തം ലേഖകൻ
കോട്ടയം :കുമരകത്ത് മരങ്ങളിൽ അജ്ഞാത സ്ത്രീ പെയിൻറടിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ നാട്ടുകാർ ഭീതിയിൽ

വീടിന് സമീപത്തെ മരങ്ങളിലാണ് അജ്ഞാത സ്ത്രീ പെയിൻറ് അടിച്ചു കടന്നുകളഞ്ഞത്. മോഷണത്തിന് ആകാം എന്ന സംശയത്തിൽ പോലീസ് അന്വേഷണം തുടങ്ങി .

കുമരകത്ത് ആണ് സംഭവം കുമരകം പഞ്ചായത്ത് രണ്ടാം വാർഡിൽ ആറ്റു ചിറ കുമാരി ശശിയുടെ വീടിൻറെ പിന്നിലുള്ള മരങ്ങളിലാണ് മഞ്ഞയും ചുവപ്പും ചേർന്നുള്ള പെയിൻറ് അടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാഴ്ച മുമ്പാണ് ആദ്യം മരങ്ങളിൽ പെയിൻറ് അടിക്കുന്നത്. വീട്ടിൽ ആരുമില്ലാത്തതിനാൽ പെയിൻറ് അടിച്ചത് കണ്ടിരുന്നില്ല. രണ്ടാംതവണ പെയിൻറ് അടിക്കാൻ എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന 10 വയസ്സുകാരി കണ്ടതോടെ സ്ത്രീ ഓടിരക്ഷപ്പെട്ടു.

പ്രായമായ കുമാരി ശശിക്കൊപ്പം മകൾ ഇന്ദുലേഖയും കൊച്ചുമകൾ അനുഗ്രഹവും മാത്രമാണ് താമസം. കഴിഞ്ഞ തിങ്കളാഴ്ച തലയിൽ തുണി കൊണ്ട് മൂടി മുഖം മാത്രം കാണാവുന്ന രീതിയിൽ എത്തിയ സ്ത്രീ പെയിൻറ് അടിക്കാൻ ശ്രമിക്കുന്നത് കൊച്ചുമകളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു ഈ സമയം കൊച്ചുമകൾ അനുഗ്രഹം മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിൻറെ പിന്നിൽ എന്തോ ശബ്ദം കേട്ടാണ് അനുഗ്രഹ ചെന്നത്. ഈ സമയം ഇവിടെ ഉണ്ടായിരുന്ന സ്ത്രീ ഓടി പോവുകയായിരുന്നു ആദ്യം പെയിൻറ് അടിച്ചപ്പോൾ മോഷണത്തിന് വേണ്ടി അടയാളപ്പെടുത്തിയത് ആകാമെന്നു കരുതി കുമാരി മരത്തിൽനിന്ന് പെയിൻറ് നീക്കം ചെയ്തിരുന്നു

മരത്തിൽനിന്ന് ചീകി കളഞ്ഞ ഭാഗത്തു തന്നെ വീണ്ടും പെയിൻറ് അടിക്കാൻ സ്ത്രീ എത്തിയതോടെ വീട്ടുകാർ കൂടുതൽ ഭയത്തിൽ ആയി. വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്തംഗം സ്മിതാ സുനിൽ സ്ഥലത്തെത്തി. തുടർന്ന് കുമാരി പോലീസിൽ പരാതി നൽകി. കുമാരിയുടെ വീടിനുസമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.

Tags :