
ചങ്ങനാശ്ശേരി: വെളിച്ചെണ്ണയുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍, പെരുമ്പനച്ചിയിലെ അങ്കണവാടിയുടെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന നാലു ലിറ്റര്‍ എണ്ണ കവര്‍ന്ന കേസില്‍ തൃക്കൊടിത്താനം പൊലീസ് അന്വേഷണം ആരംഭിച്ചു.
പെരുമ്പനച്ചി ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളിന്റെ അടുക്കളയിലെ പൂട്ട് പൊളിച്ച് അകത്തേക്ക് കയറുകയും, അവിടെ നിന്നും അരിപ്പെട്ടിയില്‍ സൂക്ഷിച്ചിരുന്ന വെട്ടുകത്തി എടുത്ത് അങ്കണവാടിയുടെ സ്റ്റോര്‍ റൂം കുത്തി തുറന്നാണ് കള്ളൻ മോഷണം നടത്തിയത്.
വെളിച്ചെണ്ണയ്ക്ക് പുറമെ രണ്ടര കിലോ റാഗിപ്പൊടിയും നാല് കിലോ ശര്‍ക്കരയും മോഷണം പോയി. കൂടാതെ കേടായതിനെത്തുടര്‍ന്ന് അഴിച്ചുവച്ച ഒരു ഫാനും മോഷണം പോയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്കണവാടിയിലേക്ക് ഭക്ഷ്യസാധനങ്ങള്‍ സ്റ്റോക്ക് വന്ന തൊട്ടടുത്ത ദിവസമാണ് മോഷണം നടന്നത്. തൃക്കൊടിത്താനം എസ്‌എച്ച്‌ഒ എം.ജെ. അരുണിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മോഷണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.