വൈക്കം ചെമ്മനത്തുകരയില്‍ മോഷണം പതിവാകുന്നു; വ്യാപാരികളും നാട്ടുകാരും ആശങ്കയില്‍

Spread the love

വൈക്കം: ചെമ്മനത്തുകരയില്‍ മോഷണവും മോഷണശ്രമങ്ങളും തുടർക്കഥയായതോടെ വ്യാപാരികളിൽ ആശങ്ക പടരുന്നു.

ജൂലൈ 19-ന് സ്ഥലത്തെ ഒരു പലചരക്കുകടയില്‍ നിന്നും 5000 രൂപയും മറ്റു സാധനങ്ങളും മോഷണം പോയിരുന്നു. യുവാക്കള്‍ കടയില്‍ കവർച്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്ന്, സമീപ പ്രദേശങ്ങളിലെയും ചില കടകളില്‍ മോഷണശ്രമങ്ങള്‍ നടന്നിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിൽ ചെമ്മനത്തുകരയിലെ നമ്പ്യാത്ത് സ്റ്റോറിന്റെ പൂട്ടു തകർത്തു മോഷണം നടത്താൻ ശ്രമിച്ച യുവാക്കളെ സ്ഥാപന ഉടമയുടെ മകൻ സമയോചിതമായി ഇടപെടുന്നതിലൂടെ പോലീസിന് കൈമാറിയിരുന്നു. തുടർച്ചയായ മോഷണശ്രമങ്ങളാല്‍ പ്രദേശത്തെ വ്യാപാരികളും അവരുടെ കുടുംബങ്ങളും ഭീതിയിലാകുന്ന സാഹചര്യത്തില്‍, പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് ചെമ്മനത്തുകര യൂണിറ്റിന്റെ വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group