
ഈരാറ്റുപേട്ട: മോഷ്ടിച്ച ബാഗ് കടവില്‍ ഉപേക്ഷിച്ചു പോകുമ്പോൾ അതൊരു പണിയാകുമെന്ന് കള്ളൻ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല. ഒരു പകൽ മുഴുവനും ആ ബാഗ് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. കോട്ടയം ഈരാറ്റുപേട്ട തിടനാട് പഞ്ചായത്തിലാണ് സംഭവം.
കൊണ്ടൂര്‍ കാവുംകടവില്‍ കഴിഞ്ഞ ദിവസം രാവിയാണ് ബാഗ് കണ്ടെത്തിയത്. ഇതോടെ ആരോ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ആറ്റില്‍ മുങ്ങിപ്പോയെന്നാണ് നാട്ടുകാര്‍ വിചാരിച്ചു. പിന്നാലെ പോലീസും സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തി ഒരു മണിക്കൂറോളം ആറ്റില്‍ തിരച്ചിൽ നടത്തി. പിന്നീട് ബാഗ് പരിശോധിക്കുകയും അതിനുള്ളിൽ നിന്ന് കിട്ടിയ നമ്പറിൽ വിളിക്കുകയും ചെയ്തു. ബാഗിന്റെ ഉടമയായ അന്യസംസ്ഥാന തൊഴിലാളിയാണ് ഫോണ്‍ എടുത്തത്. ഇതോടെ രക്ഷാപ്രവർത്തകർക്ക് ശ്വാസം നേരേ വീണു. ഇത് മോഷ്ടിക്കപ്പെട്ട ബാഗ് ആണെന്നും കള്ളന്‍ ആറ്റില്‍ എറിഞ്ഞതാണെന്നും എല്ലാവർക്കും വ്യക്തമായി.
കടുവാമൂഴിയിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന അസം സ്വദേശിയുടേതാണ് ബാഗ്. താമസിക്കുന്ന മുറിയില്‍ നിന്ന് ബാഗ് മോഷണം പോയ വിവരം ഇയാള്‍ അറിഞ്ഞിരുന്നില്ല. ബാഗില്‍ ഇയാളുടെ വസ്ത്രവും വാച്ചും ഉണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group