വൈക്കം വൈപ്പിൻപടിയിൽ ഇരുചക്ര വാഹനം മോഷണം പോയതായി പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

വൈക്കം: വഴിയോരക്കച്ചവട സ്ഥാപനത്തിനു സമീപമുള്ള ഷെഡിനുള്ളില്‍ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനം മോഷണം പോയതായി പരാതി.

കഴിഞ്ഞ രാത്രിയാണ് വൈക്കം വൈപ്പിൻപടി കുര്യപ്പള്ളി മോഹനന്‍റെ ഇരുചക്ര വാഹനം മോഷണം പോയത്. വൈപ്പിൻപടിയില്‍ വഴിയോരക്കച്ചവടം നടത്തുകയാണ് ഇയാൾ. പ്രദേശത്ത് മോഷണവും സാമൂഹ്യവിരുദ്ധശല്യവും ദിനംപ്രതി വർദ്ധിച്ചു വരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.