video
play-sharp-fill
ഒറ്റയ്ക്ക് താമസിക്കുന്ന ഗൃഹനാഥയുടെ എട്ട് പവന്‍ കവര്‍ന്നു: സംഭവം നടന്നത് പട്ടാപ്പകല്‍. മാമ്പഴവും കുടിക്കാന്‍ കഞ്ഞിവെള്ളവും ചോദിച്ചു; അകത്തേക്ക് കയറിയപ്പോള്‍ പിന്നാലെ എത്തി

ഒറ്റയ്ക്ക് താമസിക്കുന്ന ഗൃഹനാഥയുടെ എട്ട് പവന്‍ കവര്‍ന്നു: സംഭവം നടന്നത് പട്ടാപ്പകല്‍. മാമ്പഴവും കുടിക്കാന്‍ കഞ്ഞിവെള്ളവും ചോദിച്ചു; അകത്തേക്ക് കയറിയപ്പോള്‍ പിന്നാലെ എത്തി

സ്വന്തം ലേഖകൻ

ഉഴവൂര്‍: മാമ്പഴം ചോദിച്ചെത്തിയ യുവാക്കള്‍ വീട്ടമ്മയുടെ എട്ടു പവൻ സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെട്ടു. ഒറ്റയ്ക്കു താമസിക്കുന്ന എഴുപത്തഞ്ചുകാരിയെയാണ് പട്ടാപ്പകല്‍ വീട്ടിലെത്തിയ യുവാക്കള്‍ ആക്രമിച്ചത്. കുഴിപ്പള്ളില്‍ ഏലിയാമ്മ ജോസഫാണ് ആക്രമണത്തിന് ഇരയായത്.

ഏലിയാമ്മയ്ക്കു നിസ്സാര പരുക്കേറ്റു. മാമ്ബഴം എടുക്കാനായി വീട്ടിലേക്ക് കയറിയ ഏലിയാമ്മയുടെ പിന്നാലെ കയറിയ യുവാവ് ഇവരെ കട്ടിലിലേക്ക് തള്ളിയിടുകയും കയ്യില്‍ കിടന്നആറ് വളയും രണ്ട് മോതിരവും കവര്‍ന്ന് രക്ഷപ്പെടുകയുമായിരുന്നു്. ഇന്നലെ ഉച്ചയ്ക്ക് 1.45ന് ആണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കള്‍ വിദേശത്തായതിനാല്‍ ഏലിയാമ്മ ഒറ്റയ്ക്കാണു താമസം. ഈ വിവരം മനസ്സിലാക്കിയവരാണ് മോഷണത്തിനെത്തിയതെന്ന് കരുതുന്നു. ഇന്നലെ ഉച്ചയോടെ വീട്ടില്‍ എത്തിയ യുവാക്കള്‍ മാമ്ബഴവും കുടിക്കാൻ കഞ്ഞിവെള്ളവും ചോദിച്ചു.

മാമ്ബഴം എടുക്കാൻ വീടിനുള്ളില്‍ കയറിയപ്പോള്‍ യുവാക്കളില്‍ ഒരാള്‍ പിന്നാലെ കയറി. തുടര്‍ന്ന് ഏലിയാമ്മയെ കട്ടിലിലേക്കു തള്ളിയിട്ടു വായ പൊത്തിപ്പിടിച്ച്‌ വളകളും മോതിരവും ഊരിയെടുക്കുകയായിരുന്നു. ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും യുവാക്കള്‍ സ്‌കൂട്ടറില്‍ കടന്നുകളഞ്ഞു.
ഏതാനും ദിവസം മുൻപ് ഒരു സന്നദ്ധസംഘടനയുടെ പണപ്പിരിവുമായി ബന്ധപ്പെട്ടു നാലംഗ സംഘം വീട്ടിലെത്തിയിരുന്നതായും ഈ സംഘത്തില്‍പെട്ട രണ്ടുപേരാണ് ഇന്നലെ വന്നതെന്നു സംശയിക്കുന്നതായും ഏലിയാമ്മ മൊഴി നല്‍കിയിട്ടുണ്ട്. യുവാക്കളില്‍ ഒരാള്‍ മാത്രമാണ് അകത്തുകയറിയതെന്ന് ഇവര്‍ പറയുന്നു. വൈക്കം എഎസ്‌പി നകുല്‍ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.
‘ഞെട്ടല്‍ മാറിയിട്ടില്ല. എല്ലാ ദിവസവും mസഹായത്തിനു വരുന്ന സ്ത്രീ ഇന്നലെ വന്നിട്ടില്ലായിരുന്നു. എനിക്കു കാഴ്ചക്കുറവുണ്ട്. യുവാക്കള്‍ മുറ്റത്തു നിന്ന് മാമ്ബഴവും കുടിക്കാൻ കഞ്ഞിവെള്ളവും ചോദിച്ചു. ഞാൻ അകത്തുകയറിയപ്പോള്‍ ഒരാള്‍ പിന്നാലെ വന്നു. ഞാൻ എടുത്തുകൊടുത്ത മാമ്ബഴം വലിച്ചെറിഞ്ഞ ശേഷം അയാള്‍ എന്നെ കട്ടിലിലേക്കു തള്ളിയിട്ടു. ബലമായി മോതിരവും വളകളും ഊരിയെടുത്തു. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.’ – ഏലിയാമ്മ

Tags :