
കണ്ണൂർ : പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലിസ് പിടിയില്‍.
കൊല്ലം സ്വദേശി തീവെട്ടി ബാബു (60) വാണ് ഇന്ന് ഉച്ചയോടെ ഏമ്ബേറ്റ് ഗ്രൗണ്ടിന് സമീപം വെച്ചു പൊലിസ് പിടിയിലായത്. ഇന്ന് രാവിലെ 10.15 നാണ് ഇയാള്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെ വാർഡില്‍ നിന്നും പൊലിസുകാരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്.
പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ മോഷണകേസില്‍ പ്രതിയായ ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് കസ്റ്റഡയില്‍ നിന്നും രക്ഷപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലിസ് നടത്തിയ പരിശോധനയിലാണ് ഏമ്ബേറ്റില്‍ നിന്നും പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായത്. നിരവധി മോഷണ കേസിലെ പ്രതിയാണ് തീവെട്ടി ബാബു’ ജയിലില്‍ കഴിയവെ അസുഖ ബാധിതനായതിനെ തുടർന്നാണ് ഇയാളെ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.