തീവണ്ടി തട്ടി പാദമറ്റയാള്‍ രാത്രിമുഴുവന്‍ ചികിത്സ കിട്ടാതെ പാളത്തിനരികില്‍ കിടന്നു: പോലീസ് ആശുപത്രിയിലാക്കി: ബന്ധുക്കളെ കണ്ടെത്താനായില്ല.

Spread the love

ഷൊര്‍ണൂര്‍: മഞ്ഞക്കാട്ട് തീവണ്ടിതട്ടി പാദമറ്റയാള്‍ രാത്രിമുഴുവന്‍ ചികിത്സ കിട്ടാതെ തീവണ്ടിപ്പാളത്തിനരികില്‍ കിടന്നു.

video
play-sharp-fill

പാലക്കാട് അത്തിപ്പൊറ്റ സ്വദേശി സുനിലിനാണ് തീവണ്ടി തട്ടി ഗുരുതരമായി പരിക്കേറ്റത്. വിജനമായ സ്ഥലത്ത് ആയതിനാല്‍ വിവരം ആരും അറിഞ്ഞില്ല. ചൊവ്വാഴ്ച രാത്രി നിലമ്ബൂര്‍ ഭാഗത്തേക്ക് പോകുന്ന തീവണ്ടിയാണ് തട്ടിയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റതിനാല്‍ നടക്കാന്‍ പോലുമാകാതെ രാവിലെവരെ ഇയാള്‍ കിടന്നെങ്കിലും ആരുമറിഞ്ഞില്ല. രാവിലെ ഇതുവഴിപോയ തീവണ്ടിയിലെ യാത്രക്കാരാണ് പോലീസിന് വിവരം നല്‍കിയത്. റെയില്‍വേ പോലീസെത്തി സുനിലിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാദത്തിന്റെ ഭാഗം മുറിച്ചുമാറ്റണമെന്നാണ് ആശുപത്രി അധികൃതര്‍ പോലീസിന് നല്‍കിയിരിക്കുന്ന വിവരം. ഇയാളുടെ ബന്ധുക്കളെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

മുന്‍പ്, നെടുങ്ങോട്ടൂര്‍ ഭാഗത്ത് ആനപ്പാപ്പാനായിരുന്നു ഇയാളെന്ന് പോലീസ് പറയുന്നു. പിന്നീട് ഈ ജോലി ഇല്ലാതായതിനെത്തുടര്‍ന്ന് മറ്റുതൊഴിലെടുത്ത് കഴിയുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. അപകടമുണ്ടാക്കാനിടയായ സാഹചര്യത്തെക്കുറിച്ച്‌ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.