‘ആവേശം’ സിനിമ മാതൃകയില്‍ പാര്‍ട്ടി നടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞതിൽ വിരോധം; സിറ്റി പൊലീസ് കമീഷണര്‍ ഓഫിസ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി; കേസിൽ കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജൻ പിടിയിൽ

Spread the love

തൃശൂര്‍: കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജനെ തെലങ്കാനയില്‍നിന്ന് പൊലീസ് പിടികൂടി. ഹൈദരാബാദില്‍നിന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് സാജനെ പൊലീസ് പിടികൂടിയത്. സിറ്റി പൊലീസ് കമീഷണര്‍ ഓഫിസ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.

video
play-sharp-fill

കൂട്ടാളികളെ കസ്റ്റഡിയില്‍നിന്ന് വിട്ടുകിട്ടാനായിരുന്നു ഭീഷണി. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ‘ആവേശം’ സിനിമ മാതൃകയില്‍ പാര്‍ട്ടി നടത്താനുള്ള സാജന്റെയും ആരാധകരുടെയും നീക്കം പൊലീസ് തകര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് കമീഷണര്‍ ഓഫിസിന് ബോംബ് വെക്കുമെന്ന് സാജന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

ഈ കേസിലാണ് സാജന്‍ ഇപ്പോള്‍ പിടിയിലായത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് സംഭവം. കേസെടുത്തതിന് പിന്നാലെ സാജന്‍ ഒളിവില്‍ പോവുകയായിരുന്നു. രണ്ട് കൊലപാതകശ്രമം ഉള്‍പ്പെടെ 14 കേസുകളില്‍ പ്രതിയാണ് സാജന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group