play-sharp-fill
തീക്കട്ടയിലും ഉറുമ്പരിച്ചു ; ഡൽഹി ആരോഗ്യമന്ത്രിയുടെ വീട്ടിൽ മോഷണം

തീക്കട്ടയിലും ഉറുമ്പരിച്ചു ; ഡൽഹി ആരോഗ്യമന്ത്രിയുടെ വീട്ടിൽ മോഷണം

സ്വന്തം ലേഖിക

ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിന്റെ വീട്ടിൽ മോഷണം. കഴിഞ്ഞ ദിവസമാണ് മന്ത്രിയുടെ സരസ്വതി വിഹാറിലെ വീട്ടിൽ മോഷണം നടന്നത്. വീട്ടുസാധനങ്ങളും ഉപകരണങ്ങളുമടക്കം മോഷണം പോയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് തന്റെ വീട്ടിൽ മോഷണം നടന്നതായി സത്യേന്ദർ ആരോപിച്ചത്. വീട്ടിൽ മോഷ്ടാക്കൾ മണിക്കൂറുകളോളം പരിശോധന നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. വീട്ടുസാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലുള്ള ഫോട്ടോകൾ അദ്ദേഹം തന്റെ ട്വിറ്റൽ പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ ആറ് മാസമായി പൂട്ടിക്കിടക്കുകയായിരുന്നു മന്ത്രിയുടെ വീട്. വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അയൽവാസികളാണ് മോഷണം നടന്നതായി ആദ്യം തിരിച്ചറിഞ്ഞത്. തുടർന്ന് മന്ത്രിയെ വിവരമറിയിക്കുകയായിരുന്നു. അടുക്കള ഉപകരണങ്ങളും അലങ്കാരവസ്തുക്കളുമെല്ലാം മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ മന്ത്രി പരാതി നൽകിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കള്ളൻമാർക്കും സാമൂഹ്യവിരുദ്ധർക്കും പൊലീസിനെ ഭയമില്ലാതായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group