തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തിന്; പൂരദിവസം നെയ്‌തലക്കാവിന്റെ തിടമ്പേറ്റും; തെക്കേ നട തള്ളിത്തുറന്ന് പൂര വിളംബരം നടത്തുന്നത് എറണാകുളം ശിവകുമാര്‍

Spread the love

സ്വന്തം ലേഖിക

തൃശ്ശൂര്‍: കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശൂര്‍ പൂരത്തിന് എത്തും.

പൂരദിവസം നെയ്തലക്കാവിന്റെ തിടമ്പേറ്റും. നേരത്തെ പൂരവിളംബരത്തില്‍ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ നെയ്തലക്കാവ് ദേവസ്വം ഇടപെട്ടാണ് പൂരദിവസം ഈ കൊമ്പനാനയെ ഇറക്കാനുള്ള നീക്കം നടത്തിയത്.

തൃശ്ശൂര്‍ പൂര വിളംബരത്തിന് ഇക്കുറിയും എറണാകുളം ശിവകുമാര്‍ എന്ന കൊമ്പനാനയാണ് തെക്കേനട തള്ളിത്തുറക്കുക. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്ത ഘടക പൂരങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് എറണാകുളം ശിവകുമാര്‍ തെക്കേ നട തള്ളിത്തുറന്ന് പൂര വിളംബരം നടത്തുക. ഇക്കൊല്ലം വീണ്ടും പൂരത്തിനിറങ്ങിയ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് തിടമ്പ് നല്‍കാന്‍ ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. അത് തള്ളിയാണ് എറണാകുളം ശിവകുമാറിന് തിടമ്പ് നല്‍കിയത്.

ഘടകപൂരങ്ങളുടെ സാമ്പത്തിക സഹായം വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് പൂര വിളംബരമായി തെക്കേ ഗോപുരവാതില്‍ എറണാകുളം ശിവകുമാര്‍ തുറക്കുക.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വരവോടെയാണ് ജനസാഗരമെത്തുന്ന നിലയിലേക്ക് പൂരവിളംബരം മാറിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിലെ മറ്റ് എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കേണ്ടെന്നായിരുന്നു നേരത്തേയെടുത്ത തീരുമാനം. എറണാകുളം ശിവകുമാര്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.