
സ്വന്തം ലേഖകൻ
കൊച്ചി: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാന്‍ അനുമതി. ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. ഫിറ്റ്‌നസ് ടെസ്റ്റ് പാസായതിന് പിന്നാലെയാണ് ഹൈക്കോടതി അനുമതി നല്‍കിയത്.
പൂരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആനകളുടെയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും വനം വകുപ്പിനോടു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ചയാണ് തൃശൂര്‍ പൂരം. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കൊമ്പനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group