ആനപ്രേമികൾക്ക് പ്രിയപ്പെട്ട തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇക്കൊല്ലവും തൃശൂർ പൂരത്തിനെത്തും; ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Spread the love

ഇത്തവണയും തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എത്തും. ആനപ്രേമികളുടെ പ്രിയപ്പെട്ട രാമൻ ചെമ്പൂക്കാവ് ശ്രീകാര്‍ത്ത്യായനി ഭഗവതിയുടെ തിടമ്പാകും ഏറ്റുക. രാമനെത്തുമെന്ന് ഉറപ്പായതോടെ ആനപ്രേമികള്‍ക്കും പൂരപ്രേമികള്‍ക്കും ആവേശം വാനോളമാണ്. കഴിഞ്ഞ തവണയും രാമന്‍ ചെമ്പൂക്കാവ് ശ്രീകാര്‍ത്ത്യായനി ഭഗവതിയുടെ തിടമ്പ് തന്നെയാണ് ഏറ്റിയത്. തെക്കേ ഗോപുരനട തുറക്കാന്‍ രാമന്‍ എത്താത്തത്ത് ഏറെ കാലങ്ങളായി പൂരപ്രേമികളെ സംബന്ധിച്ച് ഒരു നോവാണ്. ഇത്തവണയും എറണാകുളം ശിവകുമാര്‍ തന്നെയാണ് തെക്കേ ഗോപുരനട തള്ളിത്തുറക്കുക. ഓരോ വര്‍ഷവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോര്‍ഡ് ഏക്കത്തുക നിശ്ചയിക്കുന്നതും വലിയ വാര്‍ത്തയാകാറുണ്ട്.

video
play-sharp-fill

തലപ്പൊക്കത്തിന്റെ പേരില്‍ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള ഗജവീരനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ആനപ്രേമികളുടെ ഇഷ്ട ഗജവീരനായ തെച്ചിക്കോട്ട് രാമചന്ദ്രനാണ് കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഉയരമുള്ള ആന. ബിഹാറില്‍ നിന്നെത്തിച്ച ഈ ആനയ്ക്ക് 326 സെന്റിമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടല്‍ നീളം 340 സെന്റീമീറ്ററോളവും വരും.