play-sharp-fill
സംസ്ഥാനത്ത് ഇന്നും നാളെയും തീയറ്ററുകള്‍ അടച്ചിടും; ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് നല്‍കും‌

സംസ്ഥാനത്ത് ഇന്നും നാളെയും തീയറ്ററുകള്‍ അടച്ചിടും; ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് നല്‍കും‌

സ്വന്തം ലേഖിക

കൊച്ചി: കേരളത്തിലെ ഭൂരിഭാഗം തീയറ്ററുകളും ഇന്നും നാളെയും ‌അടച്ചിടും.

തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെതാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരാര്‍ ലംഘിച്ച്‌ സിനിമകള്‍ ഒടിടിയില്‍ നേരത്തെതന്നെ റിലീസ് ചെയ്യുന്നത് തടയണം, നഷ്ടത്തിലായ സിനിമാ വ്യവസായത്തെ രക്ഷിക്കാൻ സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് നല്‍കണം, ഫിക്‌സഡ് വൈദ്യുദി ചാര്‍ജ്ജ് ഒഴിവാക്കണമെന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സൂചനാ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രശ്‌ന പരിഹാരമുണ്ടായില്ലേല്‍ 20 ദിവസത്തിന് ശേഷം തീയറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നാണ് ഉടമകളുടെ മുന്നറിയിപ്പ്.

ഇന്നും നാളെയുമായി സിനിമ കാണാൻ ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകള്‍ പറഞ്ഞു. എന്നാല്‍, രണ്ട് ദിവസത്തെ സൂചനാ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ അറിയിച്ചു.