സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കും; സെക്കന്‍ഡ് ഷോ അനുവദിക്കില്ല

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞുകിടന്ന തിയേറ്ററുകള്‍ തുറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

തിയേറ്ററുകള്‍ തുറക്കുമെങ്കിലും സെക്കന്‍ഡ് ഷോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫിലിം ചേംബര്‍, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, തിയറ്റര്‍ സംഘടനയായ ഫിയോക് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് ഇന്ന് മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയില്‍ പങ്കെടുത്തത്. തിയറ്ററുകള്‍ എപ്പോള്‍ തുറക്കാമെന്നുളള കാര്യം സംഘടനകള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്ന് തീരുമാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടഞ്ഞുകിടന്ന സമയത്തെ വൈദ്യുത ബില്ലുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക നഷ്ടങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സംഘടന പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു.