വൈക്കം: വൈക്കം കിഴക്കേ നടയിലെ കിളിയാട്ടുനടയില്‍ നിർമിക്കുന്ന മള്‍ട്ടിപ്ലക്സ് തിയറ്റർ സമുച്ചയത്തിന്‍റെ സിവില്‍ ജോലികള്‍ 95 ശതമാനവും പൂർത്തിയായതായി സി.കെ. ആശ എംഎല്‍എ അറിയിച്ചു.
2023 ഫെബ്രുവരി 10നായിരുന്നു തീയറ്ററിന്റെ നിർമ്മാണം ആരംഭിച്ചത്. സമുച്ചയത്തിന് 20,000 ചതുരശ്ര അടിയാണ് വിസ്തൃതി. പുതിയ തിയറ്റർ സമുച്ചയത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ടു തിയറ്ററുകളുണ്ടാകും. ഷോപ്പിംഗ്, ഭക്ഷണസാധനങ്ങൾ, വിശ്രമം എന്നിവക്ക് അനുയോജ്യമായ സൗകര്യങ്ങളോടെ ഒരു സമഗ്ര വിനോദ കേന്ദ്രമായി ഈ തിയറ്ററിനെ വികസിപ്പിക്കുകയാണ് ലക്ഷ്യം.
തിയറ്ററിന് സമീപമുള്ള പ്രധാന റോഡുമായി ബന്ധപ്പെട്ട് 12 മീറ്റർ വീതിയുള്ള റോഡും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായുള്ള സൗകര്യവും നഗരസഭ സജ്ജമാക്കിയിട്ടുണ്ട്. കെഎഫ്ഡിസി നേതൃത്വത്തിൽ നിർമിക്കപ്പെടുന്ന തിയറ്ററിന്റെ നിർമാണക്കരാർ ഏറ്റെടുത്തിരിക്കുന്നത് ജെ ആൻഡ് ജെ അസോസിയേറ്റ്സാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതി പൂര്‍ത്തിയാകുന്നതോടെ വൈക്കം നഗരത്തിന് പുതിയൊരു സാംസ്‌കാരിക കേന്ദ്രം ലഭിക്കുമെന്ന പ്രതീക്ഷയാണ് ജനങ്ങളിൽ ഉള്ളത്. നവീനസൗകര്യങ്ങളോടു കൂടി നിർമ്മിച്ചിരിക്കുന്ന ഈ സമുച്ചയം പ്രാദേശികമായ വികസനത്തിന് വലിയ പിന്തുണയായേക്കും.