video
play-sharp-fill

തിയറ്ററിൽ നിന്ന്  വ്യാജപകർപ്പ് ഉണ്ടാക്കുന്ന തമിഴ്നാട് സ്വദേശികൾ പിടിയിൽ ; ധനുഷിന്റെ പുതിയ തമിഴ് ചിത്രം രായൻ മൊബൈലിൽ പകർത്തുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്

തിയറ്ററിൽ നിന്ന് വ്യാജപകർപ്പ് ഉണ്ടാക്കുന്ന തമിഴ്നാട് സ്വദേശികൾ പിടിയിൽ ; ധനുഷിന്റെ പുതിയ തമിഴ് ചിത്രം രായൻ മൊബൈലിൽ പകർത്തുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്

Spread the love

തിരുവനന്തപുരം : തിയറ്ററിൽ നിന്ന് മൊബൈലിൽ സിനിമ പകർത്താൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശികൾ പിടിയിൽ.
തിയറ്ററിൽ നിന്ന് പുതിയ സിനിമകൾ പകർത്തി വ്യാജപതിപ്പ് ഇറക്കുന്ന സംഘത്തിലെ അംഗങ്ങളാണ് തിരുവനന്തപുരത്തുള്ള സിനിമ തിയറ്ററിൽ നിന്ന് പിടിയിലായത്.
ധനുഷിന്റെ പുതിയ തമിഴ് ചിത്രം രായൻ മൊബൈലിൽ പകർത്തുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്.
തിയറ്റർ ഉടമകളുടെ സഹായത്തോടെയാണ് പിടികൂടിയത്. കാക്കനാട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. മധുര സ്വദേശികളാണെന്നാണ് വിവരം.
പ‍ൃഥ്വിരാജ് ചിത്രം ഗുരുവായൂരമ്പല നടയിൽ തിയറ്ററിൽ റിലീസ് ചെയ്‌തതിനു പിന്നാലെ ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു.
തുടർന്ന് നിർമാതാവ് സുപ്രിയ മേനോൻ കാക്കനാട് പൊലീസിൽ പരാതി നൽകി.
ഈ പരാതിയിൽ നടന്ന അന്വേഷണത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്തു നിന്നുള്ള സംഘത്തെ പിടികൂടിയത്.
തിരുവനന്തപുരത്തുള്ള തിയറ്ററുകൾ കേന്ദ്രീകരിച്ചാണ് സംഘം സിനിമകൾ പകർത്തുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.