
സ്വന്തം ലേഖകൻ
ഇടുക്കി: കട്ടപ്പനയിൽ പെണ്‍സുഹൃത്തിനെ ഒഴിവാക്കാൻ യുവാവ് ഹാന്റ് ബാഗില്‍ എംഡിഎംഎ ഒളിപ്പിച്ച ശേഷം എക്‌സൈസില്‍ വിളിച്ച് പറഞ്ഞു.
പോലീസ് നടത്തിയ പരിശോധനയില്‍ മേരികുളം സ്വദേശിയായ യുവതിയുടെ ബാഗില്‍ നിന്ന് 300 മില്ലി ഗ്രാം എംഡിഎംഎ കണ്ടെത്തി. സംഭവത്തില്‍ ഉപ്പുതറ കണ്ണംപടി സ്വദേശി ജയനെ അറസ്റ്റ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരും ഇന്നലെ വൈകീട്ടോടെ കട്ടപ്പനയിലെ ലോഡ്ജില്‍ മുറിയെടുത്തു. മുറിയിലെത്തിയ യുവതിയുടെ ബാഗില്‍ ഇയാള്‍ എംഡിഎംഎ ഒളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ജയൻ എക്‌സൈസിനെ വിളിച്ച് വിവരം അറിയിച്ചു.
എക്‌സൈസ് സ്വകാര്യ ലോഡ്ജില്‍ എത്തി നടത്തിയ പരിശോധനയിലാണ് ബാഗില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്ന് യുവതി പറഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിന്നിൽ. കാമുകനാണെന്ന് വ്യക്തമായത്. പെണ്‍സുഹൃത്തിനെ ഒഴിവാക്കാൻ വേണ്ടി ചെയ്തതാണെന്ന് യുവാവ് എക്‌സൈസിന് മൊഴി നല്‍കി.
വിശദമായ പരിശോധനയിലാണ് ലോഡ്ജില്‍ മുറി ബുക്ക് ചെയ്ത ഫോണ്‍ നമ്പറും യുവാവിന്റെ ഫോണ്‍ നമ്പറും ഒന്നാണെന്ന് മനസിലായത്. ജയനെ ചോദ്യം ചെയ്തതോടെ യുവതിയെ ബന്ധത്തില്‍ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് താനത് ചെയ്തത് എന്ന് യുവാവ് പോലീസിനോട് പറഞ്ഞു.