കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു ; കൊലപാതകം സുഹൃത്തിന്റെ വീട്ടിൽ വെച്ച് നടന്ന മധ്യസ്ഥ ചർച്ചയ്ക്കിടെ

Spread the love

ആലപ്പുഴ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു. അരൂക്കുറ്റി പഞ്ചായത്ത് വടുതലജെട്ടി ചക്കാല നികർത്തിൽ വാടകക്ക് താമസിക്കുന്ന റിയാസ് (36) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രയിലാണ് സംഭവം.

സംഭവത്തില്‍ റിയാസിന്റെ ഭാര്യാ സഹോദരൻ അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് അരങ്കശേരി റനീഷ് (36), പിതാവ് നാസർ (60) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

റിയാസിന്റെ കൂട്ടുകാരൻ നിപുവിന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച റിയാസും ഭാര്യ റനീഷയും തമ്മില്‍ വഴക്കും റനീഷയെ മർദിക്കലും പതിവായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്ത് നിബുവിന്റെ വീട്ടിലെത്തിയ റിയാസിനോടു റനീഷും നാസറും എത്തി കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ വാക്കേറ്റം ഉണ്ടാവുകയും ക്രിക്കറ്റ് സ്റ്റംപ് ഉപയോഗിച്ച്‌ റിയാസിനെ റനീഷ് മർദിച്ചു. തുടർന്നാണ് റിയാസിനെ വെട്ടി കൊലപ്പെടുത്തിയത്.