ട്രെയിന്‍ ടിക്കറ്റും രേഖകളും ആവശ്യപ്പെട്ട് ടി ടി ഇ ; താനൂരിൽ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി ശീതള പാനീയ കച്ചവടക്കാരനായ യുവാവ്

Spread the love

മലപ്പുറം :താനൂരിൽ ശീതളപാനീയ കച്ചവടക്കാരന്‍ ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തു ചാടി

video
play-sharp-fill

ട്രെയിന്‍ ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടതിനെതുടര്‍ന്ന് ശീതളപാനീയ കച്ചവടക്കാരന്‍ ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തു ചാടി.

ഇന്നലെ രാത്രി ഒമ്പതിന് എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ മലപ്പുറം താനൂരില്‍ എത്തിയപ്പോഴാണ് ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവ് ചാടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താനൂര്‍ പാണ്ടിമുറ്റം സ്വദേശി അഷ്‌ക്കറാണ് ട്രെയിനില്‍ നിന്ന് ചാടിയത്.
ഗുരുതരമായി പരിക്കേറ്റ അഷ്‌ക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ശീതള പാനീയങ്ങള്‍ വില്‍ക്കുന്നതിനിടെ ടിടിഇ ടിക്കറ്റടക്കമുള്ള രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു.