ഇടുക്കി : ചട്ടമൂന്നാറിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തില്‍ കയറിയയാള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.
ചട്ട മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. വീട്ടില്‍ വളർത്തുന്ന ആടിന് തീറ്റ ശേഖരിക്കാനായിട്ടാണ് അടുത്തുള്ള ഒരു എസ്റ്റേറ്റിലേക്ക് ഇയാള്‍ പോയത്.
ചീമക്കൊന്നയുടെ കൊമ്ബുകള്‍ വെട്ടുന്നതിനിടയില്‍ മരത്തിന്റെ ഒരു ശിഖരം വൈദ്യുത കമ്ബിയില്‍ കുടുങ്ങുകയും അത് വലിച്ചെടുക്കുന്നതിനിടയിലാണ് വൈദ്യുതാഘാതമേല്‍ക്കുന്നത്. ഒറ്റയ്ക്കായിരുന്നു ഗണേശൻ ആടിനുള്ള തീറ്റ ശേഖരിക്കാൻ എത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ എസ്‌റ്റേറ്റിലെത്തിയ തൊഴിലാളികളാണ് ഇയാള്‍ മരക്കൊമ്ബില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. തൊഴിലാളികള്‍ ഉടൻ തന്നെ മറയൂർ പൊലീസിനെ വിവരമറിയിച്ചു. പ്രാഥമിക നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.